ദല്‍ഹി: ഡാര്‍ക്ക് വെബ് മാര്‍ഗം രാജ്യത്തുടനീളം ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന ‘ടീം കല്‍ക്കി’ എന്ന കുപ്രസിദ്ധ സംഘത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) പിടികൂടി. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനിലാണ് ‘ടീം കല്‍ക്കി’ സംഘത്തലവന്‍ അനുരാഗ് താക്കൂര്‍, കൂട്ടാളി വികാസ് റാത്തി എന്നിവരെയടക്കം പിടികൂടിയത്. ദല്‍ഹിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് വന്‍തോതില്‍ എല്‍ എസ് ഡി, എം ഡി എം എ, ചരസ് തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ എന്‍ സി ബിഉദ്യോഗസ്ഥര്‍ പിടികൂടി. ഡാര്‍ക്ക് വെബിലൂടെയും ‘സെഷന്‍’ എന്ന എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പിലൂടെയുമാണ് ഇവര്‍ ലഹരി കച്ചവടം നടത്തിയിരുന്നത്. നെതര്‍ലാന്‍ഡ്സ്, ജര്‍മനി, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.
കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഈ സംഘം ലഹരിമരുന്ന് വ്യാപകമായി എത്തിച്ചിരുന്നതായി എന്‍ സി ബി കണ്ടെത്തിയിട്ടുണ്ട്. കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് ഇവര്‍ വിതരണം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ കറന്‍സികളാണ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നത്.
















