തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ പണിത ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയ മമ്മൂട്ടി തന്റെ അരികില്‍ നിന്നും മാറാതെ നില്‍ക്കുന്ന സിപിഎം വയനാട് ജില്ലാസെക്രട്ടറി റഫീഖിനോട് മാറിനില്‍ക്കാന്‍ പറഞ്ഞസംഭവത്തില്‍ റഫീഖിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും. ന്യൂനപക്ഷവോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെടുമോ എന്ന ഭയന്നതോടെയാണ് പിണറായി വിജയനും മുഹമ്മദ് റിയാസും നടന്‍ മമ്മൂട്ടിയെ കൈവിട്ടത്.
പാര്‍ട്ടിപ്രവ്രര്‍ത്തകരുടെ ഭാഗത്ത് നിന്നും മമ്മൂട്ടിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രിയും റിയാസും പ്ലേറ്റ് മാറ്റിയത്. “വെറുതെ ഇടിച്ചു കയറുന്നവരല്ല സിപിഎം ജില്ലാ സെക്രട്ടറിമാർ” – ഇതായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
വയനാട് ജില്ല സെക്രട്ടറി റഫീഖിനെ വാനോളം പുകഴ്‌ത്തുകയും റഫീഖിന്റെ വീട് സന്ദര്‍ശിച്ചുമാണ് പിണറായി വിജയന്‍ മമ്മൂട്ടിയെ തള്ളിപ്പറഞ്ഞത്. ഈ സംഭവത്തില്‍ മമ്മൂട്ടി മാപ്പ് പറയുകയും ചെയ്തു.
















