കൊച്ചി:വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറുണ്ടായി. ആലുവയ്‌ക്കും അങ്കമാലിക്കും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ ഒമ്പതാമത്തെ കോച്ചിലെ ചില്ലിന് കേടുപാടുകള്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ല.
തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന് നേരെയായിരുന്നു കല്ലേറുണ്ടായത്.ശനിയാഴ്ച രാത്രി എട്ടിനും ഒന്പതിനും ഇടയില്‍ ആയിരുന്നു സംഭവം.
റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു അക്രമികളെ തിരിച്ചറിയുന്നതിനായി അങ്കമാലി- ആലുവ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
















