തെഹ്‌റാൻ: ആറ് മാസത്തോളം യുഎസിനോടും ഇസ്രയേലിനോടും പൊരുതാനുള്ള ശേഷി ശേഷി ഇറാനുണ്ടെന്ന് ഇറാന്‍ റെവല്യൂഷണറി ഗാർഡ്‌സ് കോര്‍പ് (ഐആർജിസി) വക്താവ് അലി മൊഹമ്മദ് നൈനി. ഫെബ്രുവരി 28 ആരംഭിച്ച യുദ്ധം ഒമ്പതാം ദിവസവും അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിലുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും സൈനികതാവളങ്ങളും കേന്ദ്രങ്ങളും ഉൾപ്പെടെ ഇരുന്നൂറോളം ഇടങ്ങൾ ലക്ഷ്യമിടാൻ കഴിഞ്ഞുവെന്ന് അലി മൊഹമ്മദ് നൈനി പറഞ്ഞു. ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് അലി മൊഹമ്മദ് നൈനിയെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ യുദ്ധം ചെയ്യുന്ന രീതിയിൽ ഇറാന്റെ സായുധ സേനയ്‌ക്ക് ഇസ്രയേലിനെതിരെ ആറുമാസത്തോളം പോരാടാൻ കഴിയുമെന്നും അലി മൊഹമ്മദ് നൈനി വ്യക്തമാക്കി.
അതേ സമയം ഇറാന്റെ വ്യോമമേഖലയുടെ ഏറെക്കുറെ മുഴുവൻ നിയന്ത്രണവും യുഎസും ഇസ്രയേലും ഏറ്റെടുത്തിരിക്കുകയാണ്. ശക്തമായ ബോംബിങ്ങ് ആണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനില്‍ നടത്തിയത്. അതേ സമയം അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയ്‌ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി വാര്‍ത്ത പുറത്തുവരുന്നു.
















