ജീവിതത്തിൽ എല്ലാവർക്കും നല്ല സമയവും മോശ സമയവും ഉണ്ട്. ഇതിനെല്ലാം മുന്നോടിയായി ചില ലക്ഷണങ്ങൾ നമ്മളിലേക്ക് വന്നു ചേരാറുണ്ട്.
നല്ല കാലം വരുന്നതിന്റെ ലക്ഷണം
∙ ക്ഷേത്രത്തിൽ വഴിപാട് സമർപ്പിക്കുമ്പോൾ, അല്ലെങ്കിൽ തിരുമേനി പ്രസാദം തരുമ്പോൾ തിരുനടയിൽ ഒരു പൂവ് സ്വയമേ താഴെ വീണാൽ ഉറപ്പിച്ചോളൂ, ശുഭകാലം വരുന്നതിന്റെ സൂചനയാണ്.
∙ ക്ഷേത്രദർശനത്തിന് എത്തുമ്പോൾ മണിയടി ശബ്ദം കേൾക്കുന്നത് ശുഭ സൂചനയാണ്.
∙ ക്ഷേത്രനടയിൽ ശുഭ സൂചനയുള്ള വാക്കുകൾ കേൾക്കുന്നത് നല്ല മാറ്റത്തിന്റെ ലക്ഷണമാണ്.
കഷ്ടകാലത്തിന്റെ സൂചന
∙ നിത്യപ്രാർഥനകൾ മുടങ്ങുന്നത് സമയം ദോഷമാകുന്നതിന്റെ ലക്ഷണമാണ്.
∙ സ്ഥിരമായി കാല് തട്ടുക, വീഴ്ച സംഭവിക്കുക എന്നിവ കണ്ടാലും ശ്രദ്ധിക്കണം.
∙ മുഖത്ത് കരിമംഗലം വീഴുന്നതും നല്ലതല്ല. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ദോഷം കുറയ്‌ക്കും. ഓം നമോ നാരായണായ ജപിച്ച് വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിച്ചാൽ ജീവിതം മാറുമെന്ന് അറിയുക.
ക്ഷേത്രദർശനം മുടങ്ങുന്നതും അശുഭകരമാണ്. സമയദോഷത്തിന്റെ സൂചനയാണ് ഇത്.
∙കഷ്ടകാല സമയത്ത് ക്ഷേത്ര ദർശനം ചെയ്യാൻ തോന്നില്ലെന്ന് അറിയുക. അപ്പോൾ ഒരു കാരണവശാലും ക്ഷേത്രദർശനം മുടക്കാതിരിക്കുക.
















