തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്ക് ട്രോളോട് ട്രോള്‍. 54 വര്‍ഷം ഇന്ത്യ ഭരിച്ച് മുടിച്ചിട്ടാണോ ഇപ്പോള്‍ ഒരു സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ കൊടുക്കുന്നതിനെപ്പറ്റിയുള്ള ഗീര്‍വാണം എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
പണ്ടെ ഖജനാവ് മുടിച്ചവര്‍ക്ക് ഇനിയും അതിന് മടി കാണില്ലെന്നാണ് മറ്റൊരു പരിഹാസം. ഭരണം കയ്യിലില്ലാത്തതുകൊണ്ട് എന്തും പ്രഖ്യാപിക്കാമല്ലോ എന്നും ട്രോളുണ്ട്.
ഇന്ത്യ ഭരിച്ച് ഭരിച്ച് ഇപ്പോള്‍ കോണ്‍ഗ്രസ് തെലുങ്കാനയും കര്‍ണ്ണാടകയും ആയി ചുരുങ്ങി. അവിടെ നല്‍കുന്നതിനേക്കാള്‍ ഭീമമായ തുക കേരളം പോലെയുള്ള നികുതി വരുമാനം കുറഞ്ഞ ഒരു കൊച്ചു സംസ്ഥാനത്ത് പ്രഖ്യാപിക്കുന്നത് വെറും ഭരണം പിടിക്കാനുള്ള സൂത്രപ്പണിയല്ലേ എന്ന ചോദ്യവും ചിലര്‍ ചോദ്യമുയര്‍ത്തുന്നു.
















