കണ്ണൂര്‍: ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി. തലശേരി നോര്‍ത്ത് ബി ആര്‍ സിക്ക് കീഴിലുള്ള സ്‌കൂളുകളിലാണ് സംഭവം.
ഒമ്പതാം ക്ലാസ് കേരളപാഠാവലി ചോദ്യ പേപ്പറിന് പകരം നല്‍കിയത് കഴിഞ്ഞ ദിവസത്തെ എട്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ആണ്. ഇതോടെ പരീക്ഷ തുടങ്ങാന്‍ വൈകി.ചോദ്യപേപ്പര്‍ മാറിയതോടെ വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരമറിയിച്ചു.തലശേരി നോര്‍ത്ത് ബി ആര്‍ സിക്ക് കീഴിലുള്ള 6 സ്‌കൂളുകളിലും ഇതേവീഴ്ചയാണ് സംഭവിച്ചത്.
ശനിയാഴ്ച ഉച്ചക്ക് നടക്കേണ്ട പരീക്ഷക്കാണ് തെറ്റായ ചോദ്യ പേപ്പര്‍ കിട്ടിയത്. കവറില്‍ ഒമ്പതിലെ പേപ്പറും ഉണ്ടായിരുന്നു എന്ന് വിശദീകരണം. ഈ സാഹചര്യത്തില്‍ ഒന്നരയ്‌ക്ക് തുടങ്ങേണ്ട പരീക്ഷ വൈകി.പരീക്ഷ 2.45 ഓടെയാണ് ആരംഭിച്ചത്.















