കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ സഹോദരന്‍ വി.ജെ.ഷാജി ബിജെപി വേദിയിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ധര്‍മടത്ത് നടന്ന മെഗാ അദാലത്തിലാണ് അദ്ദേഹം എത്തിയത്.
കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റാണ് ഷാജി.പാചക വാതക ഏജന്‍സിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ചു കിട്ടാനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കെടുത്ത മെഗാ അദാലത്തില്‍ എത്തിയതെന്ന് ഷാജി പറഞ്ഞു.
വേണമെങ്കില്‍ ബിജെപിയില്‍ ചേരുെന്നും വി.ജെ.ഷാജി പറഞ്ഞു. കെ. കരുണാകരരന്റയും എ.കെ. ആന്റണിയുടെയും മക്കള്‍ക്ക് ബിജെപിയില്‍ ചേരാമെങ്കില്‍ തനിക്കുമാകാം.
















