Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേന”യാക്കി

വലിയൊരു മാറ്റത്തിന് ഇന്ത്യയുടെ നാവിക സേന സാക്ഷ്യം വഹിക്കുകയാണ്. 54 വര്‍ഷത്തോളം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചെങ്കിലും പ്രതിരോധ രംഗത്ത് പുറം രാജ്യങ്ങളില്‍ നിന്നും ആയുധങ്ങളും സാങ്കേതിക വിദ്യയും പണം കൊടുത്ത് വാങ്ങുക എന്നതിനപ്പുറം ചിന്തിച്ചിരുന്നില്ല. ഇന്ത്യയുടെ നാവികസേനയും അതിന്റെ ഭാഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 10:55 pm IST
in India, Defence

ന്യൂദല്‍ഹി: വലിയൊരു മാറ്റത്തിന് ഇന്ത്യയുടെ നാവിക സേന സാക്ഷ്യം വഹിക്കുകയാണ്. 54 വര്‍ഷത്തോളം കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചെങ്കിലും പ്രതിരോധ രംഗത്ത് പുറം രാജ്യങ്ങളില്‍ നിന്നും ആയുധങ്ങളും സാങ്കേതിക വിദ്യയും പണം കൊടുത്ത് വാങ്ങുക എന്നതിനപ്പുറം ചിന്തിച്ചിരുന്നില്ല. ഇന്ത്യയുടെ നാവികസേനയും അതിന്റെ ഭാഗമായിരുന്നു.

അങ്ങിനെ ഇന്ത്യ വാങ്ങുന്നവരുടെ നാവികസേനയായായിരുന്നു ഇതുവരെ. ആയുധക്കച്ചവടക്കാര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ദല്‍ഹിയില്‍ കറങ്ങിനടന്നു. കോണ്‍ഗ്രസ് മന്ത്രിമാരെ പിടിച്ച് വന്‍തുക കൈക്കൂലി വാഗ്ദാനം ചെയ്ത് ആയുധങ്ങള്‍ ഒറിജിനല്‍ വിലയുടെ പല ഇരട്ടിതുകയ്‌ക്ക് വിറ്റു. കോണ്‍ഗ്രസ് ഭരണകാലത്തെ ബോഫോഴ്സ് തോക്ക് വിവാദം ഇതിന് ഉദാഹരണമാണ്. ക്വത്റോച്ചി എന്ന ആയുധക്കച്ചവടക്കാരനെ രാജീവ് ഗാന്ധിയുടെ അടുത്തെത്തിച്ചത് സോണിയാഗാന്ധിയായിരുന്നുവെന്ന് വരെ ആരോപണമുണ്ട്.

പക്ഷെ മോദി സര്‍ക്കാര്‍ 2014 ല്‍ വന്നതിന് ശേഷം കാര്യങ്ങള്‍ മാറുകയാണ്. നാവികസേനയെ കഴിഞ്ഞ 10 വർഷമായി സമുദ്ര പ്രതിരോധത്തിലും അനുബന്ധ മേഖലകളിലും വൻ വളർച്ചയാണ് ഉണ്ടായത്. നാവികസേനയ്‌ക്ക് വേണ്ട യുദ്ധക്കപ്പലുകള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ഇന്ത്യ ആത്മനിര്‍ഭര്‍ നാവികസേനയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സ്പെയര്‍പാര്‍ട്സുകള്‍ വരെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന സമ്പൂര്‍ണ്ണ ആത്മനിര്‍ഭരത. കോണ്‍ഗ്രസ് ഇന്ത്യയെ വാങ്ങുന്നവരുടെ നാവികസേനയാക്കി മാറ്റിയെങ്കില്‍, മോദി സര്‍ക്കാര്‍ അതിനെ “ഇന്ത്യയിൽ നിർമ്മിക്കുന്ന ബിൽഡർമാരുടെ നാവികസേനയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. 2047ഓടെ നാവികസേനയ്‌ക്ക് വേണ്ടി ഒന്നും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ടാത്ത സ്ഥിതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. പൂര്‍ണ്ണമായും തദ്ദേശീയമായ നാവിക സാങ്കേതികവിദ്യ, മുങ്ങിക്കപ്പലായാലും യുദ്ധക്കപ്പലായാലും തദ്ദേശീയമായ ഉല്പാദനപ്ലാറ്റ് ഫോം വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഈ ആത്മനിര്‍ഭര്‍ നാവികസേന സൃഷ്ടിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിർമ്മാണം, മുങ്ങിക്കപ്പലുകളെ തകര്‍ക്കാനുള്ള യുദ്ധക്കപ്പലായ ഐഎൻഎസ് മാഹിയുടെ നിര്‍മ്മാണം, ശക്തി എന്ന ഇലക്ട്രോണിക് യുദ്ധ സംവിധാനം, വരുണാസ്ത്ര എന്ന ടോർപ്പിഡോകളുടെ നിര്‍മ്മാണം എന്നിവ.

ഇക്കാര്യം കഴിഞ്ഞ ദിവസം ദ വീക്ക് സംഘടിപ്പിച്ച നാവികസേനയുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ ജിആർഎസ്ഇയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) കൊമോഡോർ പി. ആർ. ഹരി ഇന്ത്യയുടെ നാവികസേനാരംഗത്ത് വന്ന മാറ്റം വ്യക്തമായി ചൂണ്ടിക്കാണിക്കുകയുമുണ്ടായി.

ഇന്ത്യയുടെ സമുദ്ര മഹത്വം വീണ്ടെടുക്കാന്‍ ഇന്ത്യന്‍ നാവികസേന 

ഒരു കാലത്ത് ഭാരത ഒരു സാമുദ്രിക ശക്തിയായിരുന്നു. തെക്കുകിഴക്കൻ ഏഷ്യ, മെസൊപ്പൊട്ടേമിയ, റോമൻ സാമ്രാജ്യം എന്നിവയിലേക്ക് സമുദ്ര ബന്ധങ്ങൾ വ്യാപിക്കുന്നതിനാൽ, നൂറ്റാണ്ടുകളായി ഇന്ത്യ ആഗോള വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്. ദി വീക്ക് സംഘടിപ്പിച്ച ഉന്നതതല സമുദ്ര പ്രതിരോധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ് നാഥ് സിങ്ങ്.

പുരാതന സമുദ്ര ജ്ഞാനത്തെ ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ വ്യാപാരത്തിന് മാത്രമല്ല, ദേശീയ സുരക്ഷ, സാമ്പത്തിക വളർച്ച, തന്ത്രപരമായ സ്വയംഭരണം എന്നിവയ്‌ക്കും സമുദ്ര മേഖല ഇന്ന് അത്യന്താപേക്ഷിതമാണെന്നും രാജ് നാഥ് സിങ്ങ് പറഞ്ഞു.

ഇന്ത്യൻ സുരക്ഷാ സംവിധാനങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണ് ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം. പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കലാണ് പ്രധാനം എന്നും അദ്ദേഹം പറ‍ഞ്ഞു.

പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു, “അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ, വിതരണ ശൃംഖല തടസ്സങ്ങൾ ഒഴിവാക്കാനുള്ള ഏക മാർഗം ആത്മനിർഭർതയിലൂടെയാണ്” രാജ് നാഥ് സിങ്ങ് പറഞ്ഞു.

പ്രമുഖ യുദ്ധക്കപ്പൽ നിർമ്മാതാക്കളായ ജിആർഎസ്ഇ (ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ്) എന്നിവരുമായി സഹകരിച്ച് ഭാരത് ഫോർജ്, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർക്ലാസ്), മറൈൻ ഇലക്ട്രിക്കൽസ്, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (എംഡിഎൽ), ടിറ്റഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നിവ ഈ പരിപാടിയില്‍ പങ്കെടുത്തു.

ഭാരത് ഫോർജിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബാബ കല്യാണി, ശക്തമായ ഒരു വിതരണ ശൃംഖല ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടു. “നമ്മൾ നവീകരണം, തദ്ദേശീയ രൂപകൽപ്പന, വികസനം, നിർമ്മാണം, സഹ-സൃഷ്ടി, സഹ-ഉൽപ്പാദനം എന്നിവയുടെ ഒരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. നമ്മുടെ സമുദ്ര സുരക്ഷയും പരമാധികാരവും സമ്പൂർണ്ണമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ, ഇന്ത്യൻ വ്യവസായം കൃത്രിമബുദ്ധി, നിരീക്ഷണം, ആളില്ലാ പ്ലാറ്റ്‌ഫോമുകൾ മുതൽ ആയുധങ്ങൾ വരെ പ്രത്യേക സാങ്കേതികവിദ്യകൾ നൽകണം,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ യഥാർത്ഥത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനും ‘മാരിടൈം ഇന്ത്യ വിഷൻ 2030’ ൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആഗോള സമുദ്ര ശക്തികേന്ദ്രമായി സ്വയം സ്ഥാപിക്കുന്നതിനും കൂടുതൽ ശ്രദ്ധയും സാങ്കേതിക സ്വീകാര്യതയും ആവശ്യമാണെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ എടുത്തുപറഞ്ഞു.

ഇന്ത്യയ്‌ക്ക് അപാരമായ സമുദ്ര സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ സഹമന്ത്രി ശാന്തനു താക്കൂർ, തുറമുഖങ്ങൾ ആധുനികവൽക്കരിക്കുന്നതിനും തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തുറമുഖങ്ങൾ നയിക്കുന്ന വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ നിരവധി പരിവർത്തന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. “ഇന്ത്യ അതിന്റെ സമുദ്ര യാത്രയിൽ ഒരു നിർണായക നിമിഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം വളരെ വ്യക്തമാണ്: ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായും ഒരു മുൻനിര സമുദ്ര ശക്തിയായും മാറ്റുക. ഇന്നത്തെ പരിപാടിയുടെ പ്രമേയം ഗവൺമെന്‍റ്, വ്യവസായം, നൂതനാശയക്കാർ, സമുദ്ര പ്രൊഫഷണലുകൾ എന്നിവരുടെ ശക്തമായ പങ്കാളിത്തത്തിലൂടെ ഈ അഭിലാഷത്തെ പൂർണ്ണമായി പകർത്തുന്നു,”- അദ്ദേഹം പറഞ്ഞു.

Tags: Indian Navyatmanirbhar bharatLatest newsAtmanirbharta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.