കൊച്ചി: ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ പേരുമാറ്റണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി.സിനിമയുടെ പേരില്‍ ‘കേരള’ അല്ലെങ്കില്‍ ‘കേരളം’ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്താതെ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. കോടതി തന്നെ സിനിമയുടെ റിലീസ് അനുവദിച്ചതിനാല്‍, ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നത് മുന്‍ ഉത്തരവിനെ ദുര്‍ബലപ്പെടുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് വിഷയം കേള്‍ക്കുന്ന ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
‘കേരള’ അല്ലെങ്കില്‍ ‘കേരളം’ എന്ന വാക്കടങ്ങിയ പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.















