തിരുവനന്തപുരം: ജെന്‍സീയെ ഭക്തിഗാനത്തിലൂടെ തിരിച്ചുപിടിച്ച് എംജി ശ്രീകുമാര്‍. ക്ഷേത്രാങ്കണങ്ങളില്‍ ഉത്സവക്കാലത്ത് ലഹരിയായി എംജി ശ്രീകുമാറിന്റെ ഭക്തിഗാനമേള മാറുകയാണ്. ക്ഷേത്രം ഭാരവാഹികള്‍ക്ക് നന്ദഗോവിന്ദം ഭജന്‍സ് പോലെ എംജി ശ്രീകുമാറും ഹരമായി മാറുന്നു.
വേടന്റെ ഗാനമേളകളേക്കാള്‍ കൂടുതല്‍ കൗമാരക്കാര്‍ എംജി ശ്രീകുമാറിന്റെ ഭക്തിഗാനമേള കേള്‍ക്കാന്‍ എത്തുന്നുവെന്നതാണ് അനുഭവം. അതോടെ ആളുകള്‍ ആയിരം വേടന് അര എംജി മതി എന്ന് വരെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എംജി ശ്രീകുമാറിന്റെ ഭക്തിഗാനമേളയ്‌ക്ക് വന്‍വരവേല്‍പായിരുന്നു.അവിടെ പമ്പാഗണപതി പോലുള്ള പാട്ടുകള്‍ക്ക് ജെന്‍സീ താളം പിടിക്കുന്നതിന്റെയും നൃത്തം വെയ്‌ക്കുന്നതിന്റെയും വീഡിയോ ഇൻസ്റ്റയിലും യൂട്യൂബിലും ട്രെൻഡിങ്ങാണ്.
മറ്റൊരു ഹരമായി മാറിയ ഗാനം വേൽമുരുകാ ഹരോ ഹരാ.. എന്ന പാട്ടാണ്. പാടുന്നതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. ലക്ഷകണക്കിന് വ്യൂസാണ് ഓരോ വീഡിയോസിനും കിട്ടിയിരിക്കുന്നത്.
















