തിരുവനന്തപുരം: ഡിവൈഎഫ്ഐ സമ്മേളനത്തില്‍ വാഗ്വാദവും ഇറങ്ങിപ്പോകലും. കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനത്തിലാണ് സംഘര്‍ഷം. ഭാരവാഹികളെ ഏകപക്ഷീയമായി നിശ്ചയിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരു വിഭാഗം ഇറങ്ങിപ്പോക്ക് കൂടി നടത്തിയതോടെ സമ്മേളനം അലങ്കോലമായി.ബ്ലോക്ക് പ്രസിഡന്റായി അനൂപിനെയും സെക്രട്ടറിയായി റിയാസിനെയും ട്രഷററായി അനില്‍ പി നായരെയും തീരുമാനിച്ചതോടെയാണ് പ്രശ്‌നമുണ്ടായത്.സിപിഎം ഏരിയ സെക്രട്ടറിയാണ് സെക്രട്ടറിയായി റിയാസിന്റെ പേര് നിര്‍ദേശിച്ചത് . ഇത് പ്രതിഷേധത്തിന് വഴിവച്ചു.
മുമ്പ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായിരുന്ന നിയാസിനെ സെക്രട്ടറിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതൃത്വവും ചെവി കൊണ്ടില്ല. ഇതോടെയാണ് ഒരു വിഭാഗം മുദ്രാവാക്യങ്ങള്‍ മുഴക്കി ഇറങ്ങിപ്പോക്ക് നടത്തിയത്.
















