മലപ്പുറം: മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.
കഴിഞ്ഞ പാദത്തില്‍ (സെപ്റ്റംബര്‍) ജില്ലയിലെ നിക്ഷേപം 46607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 ശതമാനമാണ്. സി.ഡി. റേഷ്യോ 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ റേഷ്യോ 60 ശതമാനത്തില്‍ മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സിഡി റേഷ്യോ-കെ.ജി.ബി (85.17 ശതമാനം), കാനറാബാങ്ക് (78.18 ശതമാനം), എസ്.ബി.ഐ (47.89 ശതമാനം), ഫെഡറല്‍ ബാങ്ക് (30.43 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (39.01 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ സിഡി റേഷ്യോ.
വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ പാദത്തിലെ മലപ്പുറം ജില്ലയുടെ മുന്‍ഗണന മേഖലയുടെ നേട്ടം 87 ശതമാനമാണ്. 13300 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 11512 കോടി രൂപയുടെ വായ്‌പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള ദ്വിതീയ മേഖലയിലെ നേട്ടം 80 ശതമാനവും ത്രിതീയ മേഖലയിലെ നേട്ടം 49 ശതമാനവുമാണ്. യഥാക്രമം 3910 കോടി രൂപയും 916 കോടി രൂപയും വായ്‌പ നല്‍കാനായതായി യോഗം വിലയിരുത്തി.
















