തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ദിവസം പൊങ്കാലക്കലത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ പ്രതിയെ പിടികൂടാതെ പോലീസ്. അതിവേഗത്തില്‍ പാഞ്ഞുവന്ന വെള്ള ഇന്നോവാ കാറാണ് പൊങ്കാലയ്‌ക്കിടയിലേക്ക് ഓടിച്ചുകയറ്റിയത്. ഭക്തര്‍ ബഹളം വെച്ചെങ്കിലും കാര്‍ നിര്‍ത്താതെ പോയി. ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപം പാലത്തിനടിയിലാണ് സംഭവം.
നിരവധി സിസിടിവി ക്യാമറകളുള്ള ഇവിടെ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ച് വാഹനം കണ്ടെത്താത്തത് പോലീസിന്റെ അനാസ്ഥയാണെന്നാണ് ആരോപണം. വാഹനം ഇടിച്ചു കയറിയപ്പോള്‍ തിളച്ച പൊങ്കാലവീണ് പോങ്ങുംമൂട് സ്വദേശി മഞ്ചുവിനാണ് പൊള്ളലേറ്റത്. കൈക്കും നെറ്റിയിലും പൊള്ളലേറ്റ മഞ്ചുവിനെ പോലീസെത്തിയാണ് ആംബുലന്‍സില്‍ ജനറല്‍ ഹോസ്പിറ്റലിലെത്തിച്ചത്.















