ന്യൂദൽഹി: ജനപ്രീതിയുടെ ഒരു അളവുകോലാണ് ഡിജിറ്റല്‍ പേജിലുള്ള വരിക്കാരുടെ (സബ്സ്ക്രൈബര്‍മാര്‍) എണ്ണമെങ്കില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ്. ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലില്‍ 3 കോടി ഫോളോവേഴ്സാണ് ഉള്ളത്. ഈ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ഏകനേതാവാണ് മോദി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. ഇനി ആഗോളനേതാക്കളെ എടുത്താല്‍ പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്.

ഇതോടെ ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ മോദിക്ക് സ്വന്തമായിരിക്കുന്നു. മറ്റു ലോകനേതാക്കളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് അടിവരയിടുന്നത്.
രാഹുല്‍ ഗാന്ധിയേക്കാള്‍ മൂന്നിരട്ടി സബ്സ്ക്രൈബര്‍മാര്‍
ഇന്ത്യയിലെ രാഷ്‌ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും നരേന്ദ്ര മോദിയുടെ ആധിപത്യം വ്യക്തമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. കൂടാതെ ആം ആദ്മി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം.
















