ദുബായ് : മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷത്തിനിടെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മഖ്തൂം വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. നേരിട്ട് ഫോണ്‍ വരാതെ ആരും വിമാനത്താവളത്തിലേക്ക് വരരുതെന്നും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശം നല്‍കി.
എമിറേറ്റ്‌സ് പരിമിതമായ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.ദല്‍ഹി, മുംബയ്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. മസ്‌കറ്റില്‍ നിന്നുള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും.അബുദാബി നിന്നുള്ള എത്തിഹാദ് എയര്‍വേയ്‌സ് വിമാനം വിമാനം ദല്‍ഹിയില്‍ രാത്രി 8.30 നാണ് എത്തിയത്.അബുദാബിയില്‍ നിന്നുളള എത്തിഹാദ് വിമാനം നെടുമ്പാശേരിയില്‍ രാത്രി 10 മണിയോടെ എത്തി. മസ്‌ക്കറ്റില്‍ നിന്നുള്ള ഒമാന്‍ എയര്‍ വിമാനം കരിപ്പൂരില്‍ എത്തി.
യുദ്ധം തുടങ്ങിയത് മുതല്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കാനാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത്.
















