തിരുവനന്തപുരം: ചട്ടപ്രകാരമുള്ള ഫീസും ഈടാക്കേണ്ട ബാങ്ക് ഗാരന്റിയും സത്യവാംഗ്മൂലമായി വാങ്ങി ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം.പതിച്ചു നല്‍കിയ ഭൂമി ക്വാറിയിംഗ് പ്രവര്‍ത്തനത്തിന് വേണ്ടി ക്രമവത്കരിക്കുമ്പോള്‍ ചട്ടപ്രകാരമുള്ള ഫീസ് അടച്ചുകൊള്ളാം എന്ന സത്യവാംഗ്മൂലം ക്വാറി ഉടമകളില്‍ നിന്നു വാങ്ങുക.
ക്വാറി ഉടമകളില്‍ നിന്നു ചട്ടപ്രകാരം ഈടാക്കേണ്ട ബാങ്ക് ഗ്യാരന്റി വാങ്ങി പ്രവര്‍ത്തനാനുമതി നല്‍കും.ക്വാറി പ്രവര്‍ത്തനത്തിന് ആവശ്യമായ മറ്റെല്ലാ ലൈസന്‍സുകളും ലഭിച്ചിട്ടുണ്ടാവണം.
നിയമ വകുപ്പ് അംഗീകരിക്കുന്ന സത്യവാംഗ്മൂലം പരിഗണിച്ചാണ് ക്വാറിയിംഗിന് അനുമതി നല്‍കുക.ധനവകുപ്പിന്റെ അംഗീകാരവും വേണം.
















