കോട്ടയം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.വലവൂര്‍ റോഡില്‍ പേണ്ടാനം വയലില്‍ ആണ് അപകടം.
വൈകിട്ട് 5.45 ഓടെയായിരുന്നു അപകടമുണ്ടായത്. പാലായില്‍ നിന്നും കൂത്താട്ടുകുളത്തേക്ക് പോയ ക്രിസ്തുരാജ് ന്നെ ബസാണ് മറിഞ്ഞത്. അലക്ഷ്യമായി വന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ബസ് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാരാണ് ബസില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കിയത്.















