കാണ്‍പൂര്‍: സഹകാര്‍ഭാരതി ദേശീയ നിര്‍വാഹക സമിതി യോഗം കാണ്‍പൂരില്‍ ആരംഭിച്ചു. കാണ്‍പൂര്‍ പ്രാന്ത സംഘചാലക് ബബാനി ബീഗ് യോഗം ഉദ്ഘാടനം ചെയ്തു.
സഹകാര്‍ഭാരതി ദേശീയ പ്രസിഡന്റ് ഡോ. ഉദയ് ജോഷി, ജനറല്‍ സെക്രട്ടറി ദീപക് ചൗരാസിയ, ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ സിങ്, തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തില്‍ നിന്ന് ദേശീയ സഹ സമ്പര്‍ക്ക പ്രമുഖ് യു. കൈലാസമണി, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. കരുണാകരന്‍, ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ പങ്കെടുക്കുന്നുണ്ട്.
















