ന്യൂദല്‍ഹി: യുദ്ധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സുരക്ഷാ സമിതി (സിസിഎസ്) ചേരും.രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം തമിഴ്നാട്ടില്‍നിന്ന് പ്രധാനമന്ത്രി രാത്രിയോടെ ദല്‍ഹിയില്‍ എത്തും.ഇതിനു ശേഷമായിരിക്കും യോഗം ചേരുക.
അതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ച്ചിയുമായും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാറുമായും വെവ്വേറെ ഫോണില്‍ സംസാരിച്ചു. അരഘ്ച്ചിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം, ഇറാനിലെയും മേഖലയിലെയും സമീപകാല സംഭവവികാസങ്ങളില്‍ ഇന്ത്യയുടെ ആശങ്ക പങ്കുവെച്ചതായി ജയശങ്കര്‍ പറഞ്ഞു.
















