തിരുവനന്തപുരം:എ എ റഹിം എംപിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി നിയമിക്കും. എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ചത്.
വര്‍ക്കല എംഎല്‍എയാണ് വി ജോയ്. വര്‍ക്കലയില്‍ ജോയിയെ മാറ്റിയാല്‍ മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തിലാണ് റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ യോഗം തീരുമാനിച്ചത്. വിഭാഗീയത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ് എന്നതും റഹീമിനെ തുണച്ചു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം .രാജ്യസഭാംഗം കൂടിയാണ്.
















