കൊച്ചി: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.എന്‍എസ് എസ് – എസ്എന്‍ഡിപി ഐക്യ നീക്കത്തിന് പിന്നില്‍ ചതിയുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞതാണ് വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ചത്.
ഗണേഷ് കുമാര്‍ ഒരു ലോക ചതിയനാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചതിയുടെ പ്രതിഫലമായിട്ടാണ് ഗണേഷ് കുമാറിന് മന്ത്രിപദവി ലഭിച്ചത്. ഗണേഷിന് സദാചാരബോധമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.
















