Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തൊടുത്തതിന് ശേഷവും ലക്ഷ്യം മാറ്റാനാകുന്ന യുഎസിന്റെ ടോമാഹോക്ക് മിസൈൽ ; ഇസ്രായേലിന്റെ ബ്ലൂ സ്പാരോ ഖമേനിയ്‌ക്കായി പറന്നെത്തിയ മിസൈലുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 12:51 pm IST
in World

ടെഹ്റാൻ : ആയത്തുള്ള അലിഖമേനിയ്‌ക്കായി ഇസ്രായേലും- അമേരിക്കയും വല വിരിച്ചത് മാസങ്ങൾക്ക് മുൻപാണ് . ആസൂത്രണങ്ങളും, ആലോചനങ്ങളും നടക്കുമ്പോഴും ഖമേനി എവിടെയാകുമെന്ന സംശയം ബാക്കി നിന്നും . ഒപ്പം റഡാറുകൾക്ക് പോലും ദൃശ്യമാകാതെ എങ്ങനെ ഇറാന്റെ വ്യോമമേഖലയിൽ കയറിക്കൂടാനാകുമെന്ന ചിന്തയും. അതിനൊടുവിൽ ഉയർന്നു വന്ന ഒരു പേര് ‘ ടോമാഹോക്ക് ‘ ആയിരുന്നു. 2,500 കിലോമീറ്റർ ദൂരപരിധിയിൽ റഡാറിന്റെ കണ്ണ് വെട്ടിച്ച് പറക്കാൻ കഴിയുന്ന യുഎസ് ക്രൂയിസ് മിസൈലുകൾ.

അമേരിക്കൻ സൈന്യത്തിന്റെ ആയുധപ്പുരയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ടോമാഹോക്ക് ക്രൂയിസ് മിസൈൽ. ഒരു ചെറുവീടിന്റെ വലിപ്പമുള്ള ലക്ഷ്യം പോലും ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് കൃത്യമായി തകർക്കാൻ ഇതിന് കഴിയും . ജിപിഎസ്, ടെറൈൻ-കോണ്ടൂർ മാപ്പിങ് (TERCOM) പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ലക്ഷ്യത്തിൽ നിന്ന് ഏതാനും മീറ്ററുകൾ മാത്രം വ്യത്യാസത്തിൽ ആക്രമണം നടത്താൻ സാധിക്കും.

ഭൂമിയോട് വളരെ താഴ്ന്ന്, മണിക്കൂറിൽ 885 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ റഡാർ സംവിധാനങ്ങൾക്ക് ഇതിനെ കണ്ടെത്താൻ പ്രയാസമാണ്.വിക്ഷേപിച്ചതിന് ശേഷം പോലും ടോമാഹോക്കിന്റെ ലക്ഷ്യസ്ഥാനം മാറ്റാനോ, പുതിയ നിർദ്ദേശങ്ങൾ നൽകാനോ സാധിക്കും. മാറിക്കൊണ്ടിരിക്കുന്ന യുദ്ധസാഹചര്യങ്ങളിൽ ഇത് നിർണായകമാണ്

1991-ലെ ഗൾഫ് യുദ്ധത്തിലാണ് ടോമാഹോക്ക് ആദ്യമായി ലോകശ്രദ്ധ നേടുന്നത്. അതിനുശേഷം നടന്ന പ്രധാനപ്പെട്ട അമേരിക്കൻ സൈനിക നീക്കങ്ങളിലെല്ലാം ഈ മിസൈൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ചർച്ചകൾക്കൊടുവിൽ പദ്ധതികൾ വ്യക്തമായി ആസൂത്രണം ചെയ്തു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണം നാവിക, കര പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒരേസമയം ആരംഭിച്ചു. അറേബ്യൻ കടലിലെയും ഇസ്രായേൽ തീരത്തെയും വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് യുഎസ് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. ഖമേനി ‘അതിജീവിക്കാൻ സാധ്യതയില്ല, ജോലി പൂർത്തിയാക്കൂ ‘ എന്ന നെതന്യാഹുവിന്റെ സന്ദേശം ഇസ്രായേൽ സൈനികരെ തേടിയെത്തി.

യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആസ്ഥാനമായുള്ള വ്യോമത്താവളങ്ങളിൽ നിന്നുള്ള യുഎസ് വിമാനങ്ങളും ദൗത്യത്തിൽ പങ്കെടുത്തു. ഇസ്രായേലിനുള്ളിലെ താവളങ്ങളിൽ നിന്നാണ് ഇസ്രായേലി യുദ്ധവിമാനങ്ങളും മിസൈലുകളും വിക്ഷേപിച്ചത്. ഇറാനിയൻ ലക്ഷ്യങ്ങൾ നശിപ്പിക്കാൻ യുഎസ് പ്രധാനമായും ഉപയോഗിച്ചത് ശക്തമായ ടോമാഹോക്ക് ക്രൂയിസ് മിസൈലുകളാണ്.

ഇവ യുദ്ധക്കപ്പലുകളിൽ നിന്നാണ് വിക്ഷേപിച്ചത്. ഇസ്രായേൽ ബ്ലൂ സ്പാരോ ബാലിസ്റ്റിക് മിസൈലുകളും സ്പൈസ് ഗൈഡഡ് ബോംബുകളും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, ഇറാനെതിരായ പ്രതിരോധ നടപടികളിൽ യുഎസിനെ സഹായിച്ചതായി യുകെ സ്ഥിരീകരിച്ചു.

 

Tags: khameniali khameni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കൂടുതൽ അമേരിക്കക്കാർ കൊല്ലപ്പെടും , ട്രംപ് മുഴുവൻ മിഡിൽ ഈസ്റ്റിനെയും കുഴപ്പത്തിലാക്കി : ചർച്ച നടത്തില്ലെന്ന് ഇറാൻ

World

ഇറാനിൽ ഇന്റർനെറ്റ് കട്ടാക്കി ഖമേനി ; വെല്ലുവിളിച്ച് സൗജന്യ സ്റ്റാർലിങ്ക് സേവനവുമായി എലോൺ മസ്ക്

World

ആയത്തുള്ള അലി ഖൊമേനിയ്‌ക്ക് മരണഭയം ; താൻ കൊല്ലപ്പെട്ടാൽ പിൻഗാമിയാകാൻ കഴിയുന്ന മൂന്ന് നേതാക്കളുടെ പേരുകൾ ഖമേനി തീരുമാനിച്ചതായി വിശ്വസ്തർ

India

ഇസ്രയേലിനെ ഭയക്കണം : ഇസ്രയേലിനെതിരെ ഞങ്ങളുടെ ആണവശക്തി നൽകില്ല : ഇറാന്റെ വാദം തള്ളി പാകിസ്ഥാൻ

World

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.