ആലപ്പുഴ: ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി.തണ്ണീര്‍മുക്കം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പുത്രകരിയില്‍ ബാബുരാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ദേവസ്വംകരിയില്‍ വീട്ടില്‍ അഖില്‍ (34), വിഷ്ണു (34) എന്നിവരെയാണ് ശിക്ഷിച്ചത്.
ബാബുരാജിന്റെ കൈയില്‍ കെട്ടിയിരുന്ന രാഖി വിഷ്ണു വലിച്ചു പൊട്ടിച്ചതാണ് സംഭവങ്ങളുടെ തുടക്കം.ഇതേച്ചൊല്ലി വിഷ്ണുവും ബാബുരാജും തമ്മില്‍ തര്‍ക്കമുണ്ടായി.
2018 ആഗസ്റ്റ് 25ന് ഉച്ചയ്‌ക്ക് 2.30ന് ചേര്‍ത്തല – തണ്ണീര്‍മുക്കം റോഡില്‍ ഗുണ്ടുവളവ് ജംഗ്ഷന് സമീപം ബാബുരാജിനെ അഖില്‍ തടഞ്ഞു.സംഘര്‍ഷത്തില്‍ അഖില്‍ കരിങ്കല്ല് ഉപയോഗിച്ച് ബാബുരാജിന്റെ തലയ്‌ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയാണ് രക്ഷപ്പെടുത്തിയത്.
















