കോഴിക്കോട്:ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വര്‍ണമാല കവര്‍ന്നു. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറില്‍ ആണ് മോഷണം.ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം.
പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസം നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ കിടന്ന മാലയാണ് മോഷ്ടിച്ചത്.വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് ഉളളില്‍ കയറിയത്.
ബേപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.















