തൃശൂര്‍:ഗുരുവായൂര്‍ ഉത്സവത്തോടനുബന്ധിച്ചുളള ആനയോട്ടത്തില്‍ ഗുരുവായൂര്‍ രവികൃഷ്ണന്‍ ജേതാവ്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്.
ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിന് അടുത്തെത്തിയതോടെ രവികൃഷ്ണന്‍ ജേതാവായി. ഇത്തവണ ഉത്സവത്തിന് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള അവസരം രവികൃഷ്ണന് ലഭിച്ചു.
മൂന്നാം തവണയാണ് രവികൃഷ്ണന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്.സുരക്ഷിതമായ അകലം പാലിച്ചാണ് ആനകള്‍ ഓടിയത്.
















