Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ; സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി l

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 01:48 pm IST
in Entertainment

തമിഴ് സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ലിസ്റ്റെടുത്താൽ മുന്നിലുണ്ടാകും ദളപതി വിജയിയുടെ പേര്. നൂറ് കോടിക്കും മുകളിലാണ് നടൻ ഓരോ സിനിമയ്‌ക്കും വാങ്ങുന്ന പ്രതിഫലം. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്‌ട്രീയത്തിൽ സജീവമാകാൻ പോകുന്ന താരം വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കഴിഞ്ഞു

വിജയിക്ക് ഒരു നടിയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതാണ് സം​ഗീത വിവാഹമോചനം നേടാനുള്ള പ്രധാന കാരണമായി ഹർജിയിൽ പറയുന്നത്. 27 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ നാല് വർഷമായി വിജയിയിൽ നിന്നും സം​ഗീത അകന്ന് കഴിയുകയായിരുന്നു. പൊതുവേദികളിൽ നടനൊപ്പം സം​ഗീത പ്രത്യക്ഷപ്പെടാതിരുന്നുപ്പോൾ മുതൽ തന്നെ ആളുകൾ അത് ശ്രദ്ധിക്കുകയും ഡിവോഴ്സ് റൂമറുകൾ പരക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

ഹർജിയിൽ 2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സംഗീത ആരോപിക്കുന്നു. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. അതേസമയം സം​ഗീത സ്വർണലിം​ഗമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. വിജയിയുടെ കടുത്ത ആരാധികയായിരുന്നു സം​ഗീത. ശ്രീലങ്കൻ തമിഴ് കുടുംബത്തിലെ അം​ഗമായ സം​ഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. വിജയിയുടെ കരിയറിൽ വഴിത്തിരിവായ സിനിമകളിൽ ഒന്നായിരുന്നു പൂവെ ഉനക്കാ​ഗെ. ഈ സിനിമ കണ്ടശേഷമാണ് സം​ഗീത വിജയിയുടെ കടുത്ത ആരാധികയായി മാറുന്നത്. ശേഷം നടന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. ഒരു ​ദിവസം സം​ഗീത നടനെ കാണാനായി ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലെത്തി.

ഏറെ പ്രിയപ്പെട്ട നടനെ കാണണം സംസാരിക്കണം എന്നത് മാത്രമായിരുന്നു ഉദ്ദേശം. അന്ന് അവിടെ വെച്ചുള്ള സം​ഗീതയുടെ സംസാരവും പ്രവൃത്തികളും വിജയിക്കും ബോധിച്ചു. സംഗീതയുടെ വീട് വിജയിയുടെ വീടിനോട് അടുത്തായിരുന്നതിനാൽ അദ്ദേഹം അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ചാണ് വിജയിയുടെ മാതാപിതാക്കളെ സം​ഗീത ആദ്യമായി കാണുന്നത്. മാതാപിതാക്കൾക്കും സം​ഗീതയെ ഇഷ്ടമായി.

അപ്പോഴും വിവാ​ഹം എന്നൊരു ചിന്തയിലേക്ക് വിജയ് നീങ്ങിയിരുന്നില്ല. നടന്റെ മാതാപിതാക്കളാണ് മുൻകൈ എടുത്തതും സം​ഗീതയുടെ കുടുംബത്തോട് കാര്യങ്ങൾ അവതരിപ്പിച്ചതും. 1999 ഓഗസ്റ്റ് 25ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യാനിയായിരുന്നെങ്കിലും സംഗീതയ്‌ക്ക് വേണ്ടി ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

കുടുംബിനിയായി ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ നോക്കി ജീവിക്കാനായിരുന്നു സം​ഗീത എന്നും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സഹായത്തിനായി വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടായിരുന്നുവെങ്കിലും മക്കൾക്കും ഭർത്താവിനും വേണ്ട എല്ലാം നോക്കി ചെയ്തിരുന്നത് സം​ഗീതയാണ്. ടിപ്പിക്കൽ ഹൗസ് വൈഫ് എന്നാണ് വിജയിയുടെ അമ്മ ഒരിക്കൽ സം​ഗീതയെ മുമ്പൊരിക്കൽ വിശേഷിപ്പിച്ചത്. താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സം​ഗീതയ്‌ക്കാണ്. ലാളിത്യം നിറഞ്ഞ ജീവിതവും ഭർത്താവിന്റെ ആരാധകരോട് അടക്കം സം​ഗീത കാണിക്കുന്ന സൗമ്യമായ പെരുമാറ്റവുമായിരുന്നു കാരണം. വളരെ വിരളമായി മാത്രമാണ് വിജയിക്കൊപ്പം പൊതുവേദികളിൽ സം​ഗീത പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.

നാനൂറ് കോടിക്ക് മുകളിലാണ് സം​ഗീതയുടെ ആസ്തി. തൃഷയുമായി ചേർത്ത് വിജയിയുടെ പേരിൽ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കേട്ടത് സത്യമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു വിജയ് ആരാധകർ. അതിനാൽ തന്നെ സം​ഗീത തന്നെ ബന്ധം വേർപ്പെടുത്താനായി നിയമപരമായി നീങ്ങിയത് ആരാധകർക്കും ഷോക്കായി. രണ്ട് മക്കളും ഇപ്പോൾ സം​ഗീതയുടെ സംരക്ഷണയിലാണ്.

 

Tags: tamil movieactor vijayDivorce PetitionLatest newssangeetha vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.