Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നാരായണ്‍ജി എന്റെ ഗുരുവും വഴികാട്ടിയും

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Feb 28, 2026, 09:50 am IST
in Article

പത്രപ്രവര്‍ത്തനം ജീവിത ദൗത്യമാക്കിയ പി. നാരായണന്‍ എന്ന ‘നാരായണ്‍ജി’ കൈവയ്‌ക്കാത്ത മേഖല ഇല്ലെന്നുതന്നെ പറയാം. വായനയും എഴുത്തും കൗതുകമാക്കിയ നാരായണ്‍ജി ഇംഗ്ലീഷ്, ഹിന്ദി പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പരിഭാഷ കൗതുകത്തോടെ നിര്‍വ്വഹിക്കുന്നു. എന്നിട്ടും പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ കിട്ടാത്തതെന്ത് എന്ന ചിന്തയായിരുന്നു പലര്‍ക്കും. ഏതായാലും ഈ വര്‍ഷത്തെ പ്രഖ്യാപനത്തില്‍ അതുണ്ടായതില്‍ അതിരില്ലാത്ത സന്തോഷം. ജന്മഭൂമിയുടെ സന്തോഷം പങ്കിടലും ആഘോഷവും ഫെബ്രുവരി 25ന് നടന്നു.

ഇന്ദിരാഗാന്ധിയുടെ കിരാതവാഴ്ചയുടേയും അടിയന്തരാവസ്ഥയുടേയും ഫലമായി അടച്ചുപൂട്ടപ്പെട്ട ജന്മഭൂമി സായാഹ്ന പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം പ്രഭാതദിനപത്രമായിട്ടായിരുന്നു. അതു നടന്ന എറണാകുളം ടൗണ്‍ ഹാളിലായിരുന്നു ഉദ്ഘാടന ചടങ്ങ്. അന്ന് മാനേജരായാണ് നാരായണ്‍ജി പ്രവര്‍ത്തനം തുടങ്ങിയത്. 1978 നവംബര്‍ 14നായിരുന്നു അത്. അന്നു തന്നെ ചടങ്ങ് നടത്താന്‍ പ്രത്യേക കാരണമുണ്ട്. അടിയന്തരാവസ്ഥക്കെതിരെ ലോക സംഘര്‍ഷ സമിതിയുടെ പ്രക്ഷോഭം തുടങ്ങിയത് നവംബര്‍ 14നാണ്. കേരളത്തില്‍ സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചത് പ്രൊഫ. എം.പി. മന്മഥന്‍ സാറായിരുന്നു. മുഖ്യ പത്രാധിപര്‍. കോഴിക്കോട് സായാഹ്ന പത്രത്തിന്റെ പത്രാധിപര്‍ പി.വി.കെ നെടുങ്ങാടിയായിരുന്നു. കോഴിക്കോട് വന്ന് താമസിക്കാന്‍ അളകാപുരി ടൂറിസ്റ്റ് ഹോമില്‍ മുറിയുണ്ടായിരുന്നു. ആ മുറിയില്‍ കഴിയവെയാണ് നെടുങ്ങാടിയേയും നാരായണ്‍ജിയേയും ടൂറിസ്റ്റ് ഹോം വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അടിയന്തരാവസ്ഥയില്‍ അടച്ചുപൂട്ടേണ്ടി വന്ന ഏക പത്രം ജന്മഭൂമിയായിരുന്നു. അറസ്റ്റ് ചെയ്ത ശേഷം നെടുങ്ങാടിയുടെ കണ്ണ് കെട്ടിയാണ് പോലീസ് കൊണ്ടു പോകാന്‍ ശ്രമിച്ചത്. അപ്പോള്‍ത്തന്നെ അദ്ദേഹം പറഞ്ഞു ‘എന്റെ കണ്ണ് കെട്ടേണ്ട. കണ്ണാടിയില്ലാതെ എനിക്ക് ആളെ കാണാനോ അക്ഷരങ്ങള്‍ തിരിച്ചറിയാനോ പറ്റില്ല എന്ന്. പക്ഷേ അതൊന്നും കേള്‍ക്കാനോ അനുസരിക്കാനോ പോലീസ് കൂട്ടാക്കിയില്ല. കണ്ണുകെട്ടി കൊണ്ടുതന്നെ നാരായണ്‍ജിയേയും നെടുങ്ങാടിയേയും കൊണ്ടുപോയി. ഒപ്പം പിന്നീട് ജന്മഭൂമിയുടെ കണ്ണൂര്‍ ന്യൂസ് എഡിറ്ററായിരുന്ന എ. ദാമോദരനും ഉണ്ടായിരുന്നു. പ്രിന്ററും പബ്ലിഷറുമായിരുന്ന ദത്താത്രേയ റാവുവിനെ വീട്ടില്‍ ചെന്നാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ട് ജയിലിലിട്ടശേഷം വിട്ടയയ്‌ക്കുകയായിരുന്നു.

എല്ലാത്തിനും ഒരു മറുപുറം ഉണ്ടല്ലോ. ഞാന്‍ കോഴിക്കോട്ടെത്തേണ്ടതായിരുന്നു. വരാനല്‍പ്പം വൈകിയതുകൊണ്ട് അന്ന് പോലീസിന്റെ വലയിലായില്ല. കോഴിക്കോട് പാളയത്തുള്ള വെങ്കിടേഷ് ബില്‍ഡിംഗിന്റെ മൂന്നാം നിലയിലെ ജന്മഭൂമി ഓഫീസിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്. അപ്പോള്‍ അവിടെ കണ്ട കാഴ്ച ഭീതിപ്പെടുത്തുന്നതായിരുന്നു. പത്രങ്ങളെല്ലാം വാരിവലിച്ചെറിഞ്ഞിരിക്കുന്നു. ടെലിഫോണ്‍ പൊട്ടിക്കിടക്കുന്നു. അടുത്തുള്ള കടക്കാരന്‍ പറഞ്ഞാണ് ക്രൂരതകള്‍ ബോധ്യപ്പെട്ടത്. സ്ഥലം വിടാന്‍ പറഞ്ഞതനുസരിച്ച് സ്ഥലംവിട്ടു. ടി.പി. വിനോദിനിയമ്മയും വന്നു. അവരെ പൊന്നാനിയിലേക്ക് തിരിച്ചുവിട്ട് ഞാന്‍ കണ്ണൂരിലേക്ക് മടങ്ങി. കോഴിക്കോട്ടു നടക്കേണ്ടിയിരുന്ന ജനസംഘം സ്റ്റേറ്റ് കൗണ്‍സില്‍ യോഗം മാറ്റിവയ്‌ക്കുകയും ചെയ്തു.

1972 ലാണ് ഞാന്‍ നാരായണ്‍ജിയെ കാണുന്നത്. അതിനു മുമ്പേ കേട്ടിരുന്നു. ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ സെക്രട്ടറിയായിരുന്നു അന്ന് നാരായണ്‍ജി. കെ.ജി. മാരാര്‍ജി മധ്യമേഖലാ സംഘടനാ സെക്രട്ടറിയും കെ. രാമന്‍പിള്ള ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറിയും. ആരേയും പിടിച്ചു നിര്‍ത്തുന്ന അനുഗ്രഹീത പ്രഭാഷകനായിരുന്നു മാരാര്‍ജി. നാരായണ്‍ജിയും രാമന്‍പിള്ളയും അങ്ങനെയായിരുന്നില്ല. കാര്യങ്ങളെല്ലാം സത്യസന്ധമായി വിസ്തരിച്ചു പ്രതിപാദിക്കുമെങ്കിലും ആളെ ആകര്‍ഷിക്കുന്ന പ്രഭാഷകരായിരുന്നില്ല ഇരുവരും.

ഒരര്‍ത്ഥത്തില്‍, അറുപത് വര്‍ഷത്തോളം നീണ്ട എന്റെ പൊതു ജീവിതത്തില്‍ മായ്‌ക്കാനും മറയ്‌ക്കാനും കഴിയാത്ത വ്യക്തിത്വമാണ് നാരായണ്‍ജിയുടേത്. എന്റെ ഗുരുവും വഴികാട്ടിയുമാണ് അദ്ദേഹമെന്ന് ഒരു സംശയവുമില്ലാതെ പറയാന്‍ കഴിയും. ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി ഞാന്‍ കാഞ്ഞങ്ങാട്ട് ചെന്നത് മാരാര്‍ജിയോടൊപ്പമാണ്. അവിടെ ഉമാനാഥ കമ്മത്തിന്റെ വീട്ടില്‍ പരമേശ്വര്‍ജിയുടെ അടുത്തെത്തിച്ചു. അന്നെനിക്ക് 40 രൂപയാണ് പ്രതിമാസ അലവന്‍സായി നിശ്ചയിച്ചത്. അത് തന്നെ എനിക്ക് അധികമായിരുന്നു. 20 രൂപയോളം മതി ഭക്ഷണത്തിന്. ബാക്കി തുക യാത്രയ്‌ക്കും. കാഞ്ഞങ്ങാട് മാരാര്‍ജി ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ആദ്യമായി ബന്തടുക്കയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കാന്‍ അവസരമുണ്ടായി. പിന്നീട് കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ തളാപ്പിലെ റേഷന്‍ കടക്ക് മുകളില്‍ ഒറ്റമുറി ജനസംഘം കാര്യാലയത്തില്‍ താമസവും തളാപ്പ് ക്ഷേത്രത്തിനടുത്ത് ശക്തി നിവാസില്‍ കുളിയും മറ്റു കാര്യങ്ങളും. ആര്‍എസ്എസ് ആസ്ഥാനമായിരുന്നു ശക്തിനിവാസ്. അതിനിടയില്‍ ജനസംഘം സമ്മേളനം കണ്ണൂരില്‍ ചേര്‍ന്നു. 1974ലെ സമ്മേളനത്തിലാണ് പത്രം ആരംഭിക്കണമെന്ന വ്യക്തമായ നിര്‍ബന്ധവും തീരുമാനവുമുണ്ടായത്. അതിന് കമ്പനി രൂപീകരിക്കാനും ഷെയര്‍ പിരിക്കാനുമുള്ള ചുമതല നാരായണ്‍ജിക്കായിരുന്നു. 10 രൂപയാണ് ഷെയര്‍. പത്രത്തിന്റെ പേരു കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം രാമന്‍പിള്ളക്ക് നല്‍കി. അങ്ങനെയാണ് തൃശൂരില്‍ നിന്നു പുറത്തിറങ്ങിയിരുന്ന ‘ജന്മഭൂമി’യുടെ ഉടമസ്ഥാവകാശം മാതൃകാപ്രചരണാലയത്തിന് ലഭിക്കുന്നത്.

ജന്മഭൂമിയുടെ ഷെയര്‍ ശേഖരിക്കാനും 1975 ഏപ്രില്‍ 28ന് പത്രം പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ലേഖകനാകാനുമുള്ള നിയോഗം എനിക്കും കിട്ടി. 1978 ല്‍ എറണാകുളത്ത് നിന്ന് ജന്മഭൂമി പ്രഭാത പത്രമായി പുറത്തിറങ്ങുമ്പോള്‍ അതിന്റെ കണ്ണൂര്‍ ലേഖകനാകാന്‍ നാരായണ്‍ജിയാണ് എന്റെ പേരെഴുതി പിആര്‍ഡിക്ക് കത്തയച്ചത്. എനിക്ക് പറ്റുന്ന പണിയല്ലിതെന്ന് പലകുറി പറഞ്ഞിട്ടും നാരായണ്‍ജി കുലുങ്ങിയില്ല. ‘നിനക്കു പറ്റും. നിനക്കേ പറ്റൂ’ എന്ന നിര്‍ബന്ധത്തിന് വഴങ്ങി ഞാനും പത്രലേഖകനായി. നിരന്തരമായ ഇടപെടലുകളും വെട്ടലും തിരുത്തലുമെല്ലാമായി ഗുരുവിന്റെ റോളെടുത്ത നാരായണ്‍ജി എന്റെ ഗുരുവായി. 50 വര്‍ഷത്തിലധികം നീണ്ട എന്റെ പത്രപ്രവര്‍ത്തനത്തില്‍ വഴികാട്ടിയും നാരായണ്‍ജിയാണ്. ഇടയ്‌ക്ക് പത്രത്തിന്റെ മുഖ്യപത്രാധിപരായി. നിരവധി പുസ്തകങ്ങളുടെയും പരിഭാഷയുടെയും അവകാശിയുമായി.

Tags: പി.നാരായണന്‍p.narayananJanmabhumi DailyPadmavibhooshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സമാദരണ സഭയില്‍ പി. നാരായണന്‍ മറുപടി പ്രസംഗം നടത്തുന്നു. ഭാര്യ രാജേശ്വരി, എം. രാധാകൃഷ്ണന്‍,
പി. ആര്‍. ശശിധരന്‍, കെ.ബി ശ്രീകുമാര്‍, ശ്രീകുമാരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ വേദിയില്‍
Varadyam

അംഗീകാരത്തിന്റെ നെറുകയില്‍ ജന്മഭൂമിയുടെ ആദരവും

Kerala

വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൻ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

പദ്മവിഭൂഷണ്‍ പി. നാരായണനെ ആദരിക്കാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച സമാദരണ സഭയില്‍ കുമ്മനം രാജശേഖരന്‍ അദ്ദേഹത്തിന് ഉപഹാരം
സമര്‍പ്പിക്കുന്നു. കെഎന്‍.ആര്‍. നമ്പൂതിരി, പ്രൊഫ. പി.ജി. ഹരിദാസ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, പി. നാരായണന്റെ പത്‌നി രാജേശ്വരി, പി.ആര്‍. ശശിധരന്‍, എം. രാധാകൃഷ്ണന്‍,
ശ്രീകുമാരി രാമചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

പദ്മവിഭൂഷണ്‍ നാരായണ്‍ജിക്ക് സമാദരണം; രാഷ്‌ട്രസേവനത്തിന്റെ പാതയിലുടെ സഞ്ചരിച്ച പത്രപ്രവര്‍ത്തകന്‍: ജോര്‍ജ് കുര്യന്‍

Kerala

പത്മവിഭൂഷണ്‍ പി. നാരായണന് 25ന് എറണാകുളത്ത് ആദരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.