തിരുവനന്തപുരം: സഹപ്രവർത്തക ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയായ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റ് ചെയ്തു. കൊല്ലം കടമ്പനാട് ഏഴാം മൈലിന് സമീപമുള്ള സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ റിസപ്ഷനിസ്റ്റ് കടമ്പനാട് പാണ്ടിമലപ്പുറം പറമല സ്വദേശിനിയായ രേണു അനിൽ (36) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഏനാത്ത് പോലീസ് സുഹൈൽ അൻസാരിയെ അറസ്റ്റ് ചെയ്തത്.

രേണുവിന്റെ മുറി പരിശോധിച്ചപ്പോൾ ഡയറിയിൽ നിന്നും ലഭിച്ച കുറിപ്പുകൾ ബന്ധുക്കളാണ് പൊലീസിനെ ഏൽപ്പിച്ചത്. ഇതിൽ സുഹൈലിനെതിരായ വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നു.
ഭർത്താവ് പോലീസിന് കൈമാറിയ രേണുവിന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിച്ചു. അതിനുശേഷമാണ് കേസ് അന്വേഷിക്കുന്ന ഏനാത്ത് പോലീസ് യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. കൊല്ലത്തെ കടമ്പനാടില്‍ സംഭവിച്ചത് കേരളസ്റ്റോറിയുടെ ഒരു വകഭേദം തന്നെ. കേരള സ്റ്റോറി ഒന്നാം ഭാഗത്തിന്റെ തിരക്കഥാകൃത്ത് ജെ.കെ. അംബികയാണ് ഗിരീഷ് മേനോന്‍ എന്നയാളുടെ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ച് കേരളസ്റ്റോറി കേരളത്തില്‍ തുടരുന്നുവെന്ന് ഫെയ്സ്ബുക്കില്‍ കമന്‍റ് ചെയ്തത്. ഇവിടെ മതതീവ്രവാദത്തിലേക്ക് തള്ളിയിടാനുള്ള പ്രേരണ ഇല്ലെങ്കിലും പ്രണയക്കുരുക്കിലൂടെ ചതിയ്‌ക്കാനുള്ള ശ്രമം തന്നെയാണ് നടന്നത്.
















