Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

മുഗള്‍ ഭരണകാലത്തിന് ശേഷം വന്‍ക്ഷേത്രക്കൊള്ള നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്ന് ബിജെപി ആലപ്പുഴ സൗത്ത് ജില്ല പ്രസിഡന്‍റായ സന്ദീപ് വാചസ്പതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 08:32 pm IST
in Kerala

ന്യൂദല്‍ഹി: മുഗള്‍ ഭരണകാലത്തിന് ശേഷം വന്‍ക്ഷേത്രക്കൊള്ള നടന്നത് പിണറായി സര്‍ക്കാരിന്റെ കാലത്താണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിന്റെ മണ്ണില്‍ നടന്ന വിശ്വാസജനസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാചസ്പതി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ ദേവസ്വം ബോര്‍ഡ് ഭരിയ്‌ക്കുമ്പോഴാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നശിച്ച നായര്‍ക്കും പിഴച്ച ക്രിസ്ത്യാനിക്കും മാത്രമേ കമ്മ്യൂണിസ്റ്റാകാന്‍ സാധിക്കൂ എന്ന് കേരളത്തോട് അസന്നിഗ്ധമായി പറഞ്ഞ മന്നത്ത് പത്മനാഭന്റെ 56ാം ഓര്‍മ്മദിനത്തില്‍ കൂടിയാണ് ഈ വിശ്വാസജനസഭ നടന്നത് എന്ന കാര്യം മറന്നുപോകരുതെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേര്‍ത്തു.

സോണിയാഗാന്ധിയുടെ പങ്ക് മറക്കരുത്

ഇനി ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് വക്താവായ രണ്‍ദീപ് സുര്‍ജേ വാല പറഞ്ഞത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ്. ബിജെപി ഉറച്ചുനിന്ന് സുപ്രീംകോടതി വിധിയ്‌ക്കെതിരെ സമരം ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ സമരത്തില്‍ നിന്നും ഒഴിഞ്ഞുപോയി. യുഡിഎഫ് എന്തുകൊണ്ട് മാളത്തിലൊളിച്ചു എന്ന് എല്ലാവര്‍ക്കറിയാം. ശബരിമലയില്‍ പിണറായി വിജയന്‍ അരക്കള്ളനാണെങ്കില്‍ മുക്കാല്‍ കള്ളന്മാരാണ് കോണ്‍ഗ്രസ്. – സന്ദീപ് വാചസ്പതി പറഞ്ഞു. യുപിഎ അധ്യക്ഷയായിരിക്കുമ്പോള്‍ കെ.സി. വേണുഗോപാലിനു പോലും പ്രവേശനം അനുവദിക്കാന്‍ സോണിയാഗാന്ധിയുടെ അരികിലേക്ക് മൂന്ന് തവണ ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ സ്വര്‍ണ്ണക്കൊള്ളയ്‌ക്കുള്ള താല്‍പര്യം തന്നെയാണെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

ഹൈക്കോടതിയും സുപ്രീംകോടതിയുമൊക്കം ആശ്ചര്യത്തോടെ, അമ്പരപ്പോടെയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിനെ സമീപിക്കുന്നത്. ശബരിമലയില്‍ ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. -സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.

പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. ശബരിമല തന്ത്രിയെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ശബരിമലയില്‍ മരാമത്ത് നടത്തുന്നത് ശബരിമല തന്ത്രിയുടെ പണിയല്ല. ദ്വാരകപാലകശില്‍പത്തില്‍ സ്വര്‍ണ്ണം പൂശുന്നതും സ്വര്‍ണ്ണപ്പാളി മാറ്റുന്നതും മരാമത്ത് പണിയാണ്. തന്തിയേക്കാള്‍ ഉത്തരവാദികളായ സിപിഎം നേതാക്കളായവര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ വിലസുമ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ആചാര ലംഘനത്തിനുള്ള പിണറായി വിജയന്റെ തിട്ടൂരം നടക്കാതിരുന്നത് ബി ജെ പി നടത്തിയ പോരാട്ടം കാരണമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

സമൂഹത്തിന്റെ ധാര്‍മ്മിതയെ വിലവെയ്‌ക്കാത്ത രഹ്ന ഫാത്തിമയേയും കനകദുര്‍ഗ്ഗയേയും പൊലീസ് വേഷം ധരിപ്പിച്ച് ശബരിമലയിലേക്ക് കൊണ്ടുപോയ പിണറായി സര്‍ക്കാരിന്റെ ആ കിരാതത്വം മറക്കരുത്. അന്ന് നടയടച്ച് ശുദ്ധി വരുത്തിയതിനാണ് ശബരിമല തന്ത്രിയെ ഇവര്‍ വെറുത്തത്. മുണ്ടിന്റെ കോന്തലയില്‍ താക്കോലുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് കരുതരുതെന്നാണ് അന്ന് പിണറായി പറഞ്ഞത്. ആ തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഇപ്പോള്‍ അവസരം ഒത്തുവന്നപ്പോള്‍ പിണറായി അത് ചെയ്തു.

ഇന്നും ആയിരക്കണക്കിന് ബിജെപി പ്ര‍വര്‍ത്തക്കെതിരെ അന്ന് സമരം ചെയ്തതിന് കേസ് നിലനില്‍ക്കുകയാണ്. 92 വയസ്സുള്ള ഒ. രാജഗോപാല്‍ വരെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ്. ഒ.രാജഗോപാല്‍ , കെ. സുരേന്ദ്രന്‍, കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ബന്ദിന്റെ ദിവസം വടിവാളുമായി മാന്നാര്‍ ജംഗ്ഷനിലൂടെ നടന്ന് പോയെന്നും അതുവഴി വന്ന മാരുതി സ്വിഫ്റ്റ് കാറിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. എന്തൊരു കേസാണിത്? – സന്ദീപ് വാചസ്പതി ചോദിക്കുന്നു.

Tags: Rahna FatimacongressSABARIMALASandeep VachaspatiKerala PoliceLatest newsSabarimala gold theftViswasa sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.