Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന്റെ പട്ടികജാതി-വര്‍ഗ ദ്രോഹം

പിണറായി സര്‍ക്കാരിന്റെ ഘടന തന്നെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 11 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാര്‍ക്ക് ഒരു മന്ത്രി പോലും ഇല്ല. പട്ടികവര്‍ഗക്കാരനായ മന്ത്രി ടി. കെ. കേളുവിനെ പട്ടികജാതിക്കാരനായി അവതരിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 11:23 am IST
in Editorial, Vicharam

പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഉപപദ്ധതികളെ പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന സിഎജിയുടെ കണ്ടെത്തല്‍ പത്തുവര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഈ സര്‍ക്കാരിന്റെ ‘വര്‍ഗ്ഗസ്വഭാവം’ അറിയാവുന്നവരെ അത്ഭുതപ്പെടുത്തില്ല. വീട് നിര്‍മിക്കാനെന്ന പേരില്‍ വെള്ളക്കെട്ടുള്ള ഭൂമി വാങ്ങി നല്‍കിയും, നൂറുകണക്കിന് കുടുംബങ്ങളെ ഭവന പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയുമാണ് പിണറായി സര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ വഞ്ചന തുടരുന്നത്. പട്ടികജാതി-വര്‍ഗ കുടുംബങ്ങളുടെ സര്‍വ്വേ പോലും നടത്താതെ കാലഹരണപ്പെട്ട ഡാറ്റകള്‍ ഉപയോഗിച്ചാണ് ഈ വിഭാഗങ്ങള്‍ക്കായി കുടിവെള്ള പദ്ധതിയും ടോയ്‌ലറ്റ് സംവിധാനവുമൊക്കെ നടപ്പാക്കുന്നത്. വളരെ കുറച്ചുപേര്‍ മാത്രം ഗുണഭോക്താക്കളായി മാറുന്ന ഈ രീതി തീര്‍ത്തും അപര്യാപ്തമാണെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പട്ടികജാതി ഗോത്രവര്‍ഗ വികസന വകുപ്പുകളും ചേര്‍ന്ന് നടപ്പാക്കുന്ന എസ് സി എസ്പി, ടിഎസ്പി ഉപപദ്ധതികളെയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ ഘടന തന്നെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരാണ്. കേരളത്തിന്റെ ജനസംഖ്യയില്‍ 11 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാര്‍ക്ക് ഒരു മന്ത്രി പോലും ഇല്ല. പട്ടികവര്‍ഗക്കാരനായ മന്ത്രി ടി. കെ. കേളുവിനെ പട്ടികജാതിക്കാരനായി അവതരിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം പട്ടികജാതിക്കാര്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും നേരെ നടന്നിട്ടുള്ള അതിക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഈ വിഭാഗങ്ങളിലെ സ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അപമാനിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടായി. ഇത് ചെയ്യുന്ന പോലീസുകാരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ഇതിന് മാറ്റം വരുത്താന്‍ തയ്യാറായില്ല.

പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അര്‍ഹരല്ല എന്നതാണ് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും നയമെന്ന് തോന്നിപ്പോകും. തിരുവനന്തപുരം കോര്‍പറേഷനില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം വ്യാജ രേഖകള്‍ ചമച്ച് സിപിഎമ്മുകാര്‍ തട്ടിയെടുത്ത സംഭവം വലിയ വിവാദമായല്ലോ. പട്ടികജാതി വര്‍ഗ വിഭാഗങ്ങളുടെ ജീവിത നിലവാരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാത്തതും, അതിന് അനുസൃതമായ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും ശത്രുതാപരമായ സമീപനം കൊണ്ടാണ്. ഇത് ശരിവയ്‌ക്കുന്നതാണ് ഈ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള ഉപ പദ്ധതികള്‍ അട്ടിമറിക്കുന്നതായുള്ള സിഎജി റിപ്പോര്‍ട്ട്. ഇത്തരം റിപ്പോര്‍ട്ടുകളെയും വിമര്‍ശനങ്ങളെയും അവഗണിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തുപോരുന്നത്.

പിണറായി സര്‍ക്കാരിന്റെ ഭരണം പട്ടികജാതി-വര്‍ഗ ജനതയെ തകര്‍ത്തുകളഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ ക്ഷേമത്തിന് നല്‍കുന്ന പദ്ധതികളും ഫണ്ടും വകമാറ്റുകയാണ് ചെയ്തത്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ പത്ത് കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. വിദേശങ്ങളില്‍ പഠിക്കാന്‍ പോകാനും, വനിതകള്‍ക്കുള്ള വിവാഹത്തിനുമുള്ള ധനസഹായവും ഉള്‍പ്പെടെ അര്‍ഹതപ്പെട്ട മറ്റു പല ധനസഹായങ്ങളും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കുള്ള ധനസഹായങ്ങള്‍ കൃത്യമായി വിതരണം ചെയ്യുമ്പോഴാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ഈ അവഗണനകളെയും അട്ടിമറികളെയും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

Tags: ministerPinarayi GovernmentSC/ST categories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.