കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എം. മുകേഷ് എംഎല്‍എയെ സി പി എം വീണ്ടും മത്സരിപ്പിക്കില്ല.ബുധനാഴ്ച ചോര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റില്‍ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാന്‍ തീരുമാനമായി.മൂന്നു സിറ്റിംഗ് എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും.
കൊട്ടാരക്കരയില്‍ കെ.എന്‍. ബാലഗോപാലും ഇരവിപുരത്ത് എം. നൗഷാദും ചവറയില്‍ ഡോ. സുജിത്ത് വിജയന്‍പിള്ളയും വീണ്ടും ജനവിധി തേടും.കുണ്ടറയില്‍ പുതുമുഖസ്ഥാനാര്‍ഥി എസ്.എല്‍.സജിമോനെ മത്സരിപ്പിക്കും.
















