ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാര്‍ഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്റെ മകള്‍ ആന്‍ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാര്‍ഡ് കയാറ്റില്‍ചിറ സാബുവിന്റെ മകള്‍ ഐറിന്‍ സാബു (18 ) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് രണ്ടുപേരെയും വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
രാത്രി സഹോദരങ്ങള്‍ക്കൊപ്പം വീട്ടിലെ ഹാളില്‍ ഉറങ്ങാന്‍ കിടന്ന ആന്‍മരിയയെ ഷാളുപയോഗിച്ച് തൂങ്ങിയനിലയില്‍ പുലര്‍ച്ചെ സഹോദരനാണ് കാണുന്നത്.ബിന്‍സിയാണ് ആന്‍മരിയയുടെ മാതാവ്.
റോസമ്മയാണ് ഐറിന്റെ മാതാവ്.സഹോദരങ്ങള്‍ ജെറിന്‍ , ഷെറി. നെടുമുടി പൊലീസ് അന്വേഷണമാരംഭിച്ചു.
















