Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാവിക ശക്തിയില്‍ ഇന്ത്യ കുതിയ്‌ക്കുന്നു;അരിധമന്‍…കടലിൽ ഇന്ത്യയുടെ കരുത്താകാൻ മൂന്നാമത്തെ ആണവ അന്തർവാഹിനി റെഡിയായി…

ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം ഉടനെയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഇന്ത്യ നാവിക ശക്തി അതിവേഗം വര്‍ധിപ്പിക്കുകയാണ്. കടലിൽ ഇന്ത്യയുടെ കരുത്താകാൻ മൂന്നാമത്തെ ആണവ അന്തർവാഹിനി റെഡിയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2026, 01:10 am IST
in India, Defence

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം ഉടനെയുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ ഇന്ത്യ നാവിക ശക്തി അതിവേഗം വര്‍ധിപ്പിക്കുകയാണ്. കടലിൽ ഇന്ത്യയുടെ കരുത്താകാൻ മൂന്നാമത്തെ ആണവ അന്തർവാഹിനി റെഡിയായി. ഈ അന്തര്‍വാഹിനിയുടെ പേര് അരിധമന്‍. അരിധമന്‍ എന്നത് ഒരു സംസ്കൃത പദമാണ്. ഇതിന്റെ അര‍്ത്ഥം ശത്രുവിന്റെ നാശകാരി എന്നാണ്.

രാജ്യം തദ്ദേശീയമായി നിർമ്മിച്ച ആണവ അന്തർവാഹിനിയായ ഐഎൻഎസ് (INS) അരിധമന്‍ ഉടൻ തന്നെ കമ്മീഷൻ ചെയ്യാൻ പോവുകയാണെന്നും ഇത് സംബന്ധിച്ച പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയുമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി. ഇന്ത്യയുടെ മൂന്നാമത്തെ ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണിത്. .

ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട്, ആഗസ്റ്റിൽ വിശാഖപട്ടണത്തെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിലേക്ക് രണ്ടാമത്തെ എസ്എസ്ബിഎൻ, ഐഎൻഎസ് അരിഘട്ട് ഔപചാരികമായി കമ്മീഷൻ ചെയ്തതിനു പിന്നാലെയാണ് അടുത്ത അന്തർവാഹിനിയും എത്തുന്നത്. ഐഎൻഎസ് അരിധമന്‍ കൂടി സേനയുടെ ഭാഗമാകുന്നതോടെ, ഇന്ത്യയ്‌ക്ക് ആദ്യമായി കടലിൽ മൂന്ന് പ്രവർത്തനക്ഷമമായ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ ഉണ്ടാകും എന്നതാണ് പ്രത്യേകത.

ഈ  ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയുടെ പ്രത്യേകത എന്തൊക്കെ?

ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയേക്കാൾ കൂടുതൽ ദീർഘദൂര ആണവ പോര്‍മുനയുള്ള മിസൈലുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഐഎൻഎസ് അരിധമന്‍ നിർമ്മിച്ചിരിക്കുന്നത്. ആക്രമണ ദൂരപരിധി, ദീർഘകാല വിന്യാസ ശേഷി, എന്നിവ ഈ അന്തർവാഹിനിയുടെ പ്രത്യേകതകളാണ്. പ്രധാന ആയുധങ്ങളായ കെ-15 സാഗരിക, കെ-4 ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈല്‍ എന്നിവ അരിധമന്‍ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളാണ്, ഇവയ്‌ക്ക് ആണവ പോർമുനകൾ വഹിക്കാൻ കഴിയും. 7000 ടണ്‍ ആണ് അന്തര്‍വാഹിനിയുടെ ഭാരം. സമുദ്രോപരിതലത്തിലൂടെ ഏകദേശം മണിക്കൂറില്‍ 28 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കാനും അരിധമന്‍ അന്തർവാഹിനിക്ക് സാധിക്കും.

“കഴിഞ്ഞ വർഷത്തെ കന്നി സംരംഭങ്ങൾ പ്രവർത്തനക്ഷമം ആയിരിക്കുകയാണ്. ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ നാവികസേനയുടെ കന്നി സംരംഭമായിരുന്നു. ഏപ്രിൽ 5 ന് നമ്മുടെ പ്രതിരോധ മന്ത്രി കാർവാറിൽ നിന്ന് ഐഎൻഎസ് സുനയന ഐഒഎസ് സാഗർ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഈ പുത്തൻ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഇന്ത്യൻ നാവിക സേനയുടെ മറ്റൊരു മുതൽ കൂട്ടാകും”, അഡ്മിറൽ ത്രിപാഠി പറഞ്ഞു. 2029 ഓടെ നാല് റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് നാവികസേനയ്‌ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ആറ് നൂതന അന്തർവാഹിനികൾ വാങ്ങുന്ന പ്രോജക്റ്റ് 75 ല്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഒരു ഔപചാരിക കരാർ ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശത്രുവിനെ നശിപ്പിക്കുന്നവൻ എന്നതാണ് അരിധമന്‍ എന്ന വാക്കിന്റെ അര്‍ഥം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അതുകൊണ്ട് ശത്രു ആക്രമണങ്ങളെ തടയാൻ വേണ്ടി തന്നെ രൂപകൽപന ചെയ്ത INS അരിധമന്‍ കമ്മീഷൻ ചെയ്ത് കഴിഞ്ഞാൽ ശത്രുസംഹാരത്തിനുള്ള മറ്റൊരു തുടക്കം എന്ന് തന്നെ പറയേണ്ടി വരും. INS അരിധമൻ കൂടാതെ, നാലാമത്തെ എസ്എസ്ബിഎൻ നിർമ്മാണ ഘട്ടത്തിലാണെന്നും ഇത് ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കൂടുതൽ ആഴം കൂട്ടുമെന്നും ആണ് പറയപ്പെടുന്നത്. വരാനിരിക്കുന്ന രണ്ട് അന്തർവാഹിനികളും കെ-4 മിസൈലുകൾ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags: Aridhaman SubmarineNuclear ballistic missileindiaIndian NavyLatest newsOperation Sindoor 2Nuclear submarineAridhaman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.