തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഒന്നിലധികം ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സംവിധാനമൊരുക്കും. എന്നാല്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചറുകളില്‍ ഇത് നടപ്പാക്കില്ല.
അന്തര്‍ സംസ്ഥാന സര്‍വീസുകളിലും സൂപ്പര്‍ ക്ലാസ് സര്‍വീസുകളിലും ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളിലുമാണ് ഇപ്പോള്‍ ഓണ്‍ലൈനായി റിസര്‍വേഷന്‍ സൗകര്യമുള്ളത്. റിസര്‍വേഷന്‍ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് പാസഞ്ചറുകളില്‍ വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യകം സീറ്റുകള്‍ സംവരണം ചെയ്യും.
സ്ത്രീയോ വയോധികനോ ഇരിക്കുന്ന സീറ്റില്‍ മറ്റ് പുരുഷ യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കും റിസര്‍വേഷന്‍ സീറ്റുകള്‍ ഒരുക്കുക. ഇപ്പോള്‍ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ റിസര്‍വേഷന്‍ നടത്തുന്ന അതേ സംവിധാനത്തിലായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളിലെയും റിസര്‍വേഷന്‍ രീതി.
















