തിരുവനന്തപുരം: ‘ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് വിളിച്ച ആളെ ഇനി ‘തീഫ് മിനിസ്റ്റര്‍’ എന്ന് വിളിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്പാര്‍ക് പോര്‍ട്ടലിലെ ഡാറ്റ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയച്ച സംഭവത്തെ പരാമര്‍ശിച്ചാണ് വേണുഗോപാല്‍ ഇങ്ങനെ പറഞ്ഞത്.
സ്വന്തം ജീവനക്കാരുടെ ഡാറ്റ പോലും സുരക്ഷിതമല്ലാത്ത സാഹചര്യമാണെന്നും വ്യക്തികളുടെ അനുമതിയില്ലാതെ ഔദ്യോഗിക വിവരങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു















