തിരുവനന്തപുരം: വയനാട് തുരങ്കപാതയ്‌ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി പൊതുമരമാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
‘വയനാട് തുരങ്കപാതയ്‌ക്ക് ഫൈനല്‍ ക്ലിയറന്‍സ്. അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനയ്‌ക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്‌ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സ് കൂടി ലഭ്യമായിരിക്കുകയാണെന്ന സന്തോഷ വിവരം പങ്കുവയ്‌ക്കട്ടെ. തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്’- അദ്ദേഹം പറഞ്ഞു.














