Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാസ്താംകോട്ട കായല്‍ സംരക്ഷണം: കേന്ദ്രം അനുവദിച്ച ഒരു കോടി സംസ്ഥാന സര്‍ക്കാര്‍ പൂഴ്‌ത്തി

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Dec 10, 2024, 09:39 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പൂഴ്‌ത്തിയതിനെതിരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

തടാകത്തിന്റെ സംരക്ഷണത്തിനും മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കുമായി കേന്ദ്രവിഹിതമായി 88.85 ലക്ഷം രൂപ അനുവദിച്ചതായി കണക്കുകള്‍ പുറത്തുവന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ തീവെട്ടിക്കൊള്ള പുറത്തായത്. കേന്ദ്രപരിസ്ഥിതിവകുപ്പ് സഹമന്ത്രി അശ്വിനികുമാര്‍ ചൗബെയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്.

ഗ്ലോബല്‍ എണ്‍വിയോണ്‍മെന്റ് ഫെസിലിറ്റി എന്ന ബാഹ്യ ധനസഹായമുള്ള തണ്ണീര്‍ത്തട പരിസ്ഥിതി ജൈവവൈവിധ്യ പ്രോജക്ടിന്റെ ഡെമോണ്‍സ്‌ട്രേഷന്‍ സൈറ്റ് ആയി തെരഞ്ഞെടുത്തതിന്റെ ഭാഗമായി മറ്റൊരു 30 ലക്ഷം രൂപ കൂടി തടാകത്തിന്റെ സംയുക്ത നിര്‍വഹണ പദ്ധതിയുടെ പരിഷ്‌കരണത്തിനായി കേന്ദ്രം അനുവദിച്ചിരുന്നു.

ദേശീയ തണ്ണീര്‍ത്തട പരിസ്ഥിതി സംരക്ഷ പദ്ധതിയുടെ പരിഷ്‌കരിച്ച സംയുക്ത നിര്‍വഹണ പദ്ധതി 2019 മുതല്‍ കേരള തണ്ണീര്‍ത്തട അതോറിറ്റിയുടെ കീഴില്‍ നടപ്പാക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. പരിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ക്യാച്ച്‌മെന്റ് ഏരിയ പരിപാലനം, ജലവിഭവ നിര്‍വഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴില്‍ അതിജീവന പദ്ധതികളും ശാസ്താംകോട്ട തടാകത്തിന്റെ നവീകരിച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കേരള തണ്ണീര്‍ത്തട അതോറിറ്റിയുടെ കീഴില്‍ ശാസ്താംകോട്ട തടാകത്തിലെ മുന്‍കൂട്ടി സ്ഥാപിച്ച 21 സ്റ്റേഷനുകളില്‍ വെച്ച് തടാകത്തിലെ വെള്ളത്തിന്റെ ഗുണനിലവാര നിര്‍ണയം നടത്തണമെന്നും കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്.

ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്യുന്നില്ലെങ്കിലും തടാകത്തിന്റെ കരകളില്‍ ചില ഭാഗങ്ങളില്‍ നിന്ന് വ്യാപകമായ തോതില്‍ മണ്ണൊലിപ്പ് നടക്കുന്നതായി കേരള തണ്ണീര്‍ത്തട അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് മുന്‍പേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തടാകത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വന്‍ തുക അനുവദിച്ചത്.

കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വ്യാപക പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ടയില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തോടും ജലവിഭവ വകുപ്പിനോടും നിര്‍ദേശിച്ചു.

എന്നാല്‍, റിപ്പോര്‍ട്ടിലെ പാകപ്പിഴ കാരണം കേന്ദ്രം അന്ന് അനുവദിച്ച കോടിക്കണക്കിന് രൂപ പാഴായി. തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് കേരള തണ്ണീര്‍ത്തട അതോറിറ്റി പുതിയ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് അനുവദിപ്പിച്ചത്.

കൊടിക്കുന്നില്‍ സുരേഷ് എംപി ലോക്‌സസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ തടാക സംരക്ഷണത്തിന്റെ മറവില്‍ നടത്തിയ ഫണ്ട് വെട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവായത്.

Tags: Union Ministry of EnvironmentShastamkota backwater protectionCentral Government fund
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mullaperiyar Dam. File photo: Manorama
Kerala

മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

പുതിയ വാര്‍ത്തകള്‍

പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന്‍ മരിച്ചു, സംഭവം മണ്ണാറപ്പാറ സെന്‌റ് സേവ്യേഴ്‌സ് പള്ളിയില്‍

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ചാരവനിത ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിയതിനെ ന്യായീകരിച്ച് മന്ത്രി റിയാസ്

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies