തൃശൂര്‍: ഉത്രാളിക്കാവ് പൂരത്തിനിടെ ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി. മനിശേരി കൊച്ചയ്യപ്പന്‍ ആണ് ഇടഞ്ഞത്.എഴുന്നെള്ളിപ്പില്‍ പങ്കെടുത്ത് മടങ്ങവേ ആണ് സംഭവം.
ആന റോഡിലിറങ്ങി ഏറെ നേരം പരിഭ്രാന്തി പരത്തി. തൃശൂര്‍- ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലാണ് ആന ഇറങ്ങിയത്.
റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും ആന കേടുപാടുകള്‍ വരുത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു.
















