ന്യൂദല്‍ഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നില്‍ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയായിരുന്നു.
രാവിലെ 6.45ന് വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കോക്പിറ്റില്‍ തീപിടിത്ത മുന്നറിയിപ്പ് ഉണ്ടായിട്ടെല്ലും അദ്ദേഹം പറഞ്ഞു. എത് സാഹചര്യവും നേരിടാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
അടുത്തിടെ മുംബയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനവും എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. എൻജിനുകളിലൊന്നിനാണ് അന്നും തകരാർ കണ്ടെത്തിയത്. തുർന്ന് അടിയന്തര ലാൻഡിംഗ് നടത്താൻ എയർട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കുകയായിരുന്നു.ഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നില്‍ തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയായിരുന്നു.
രാവിലെ 6.45ന് വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും കോക്പിറ്റില്‍ തീപിടിത്ത മുന്നറിയിപ്പ് ഉണ്ടായിട്ടെല്ലും അദ്ദേഹം പറഞ്ഞു. എത് സാഹചര്യവും നേരിടാൻ വിമാനത്താവള അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
അടുത്തിടെ മുംബയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനവും എൻജിൻ തകരാറിനെത്തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. എൻജിനുകളിലൊന്നിനാണ് അന്നും തകരാർ കണ്ടെത്തിയത്. തുർന്ന് അടിയന്തര ലാൻഡിംഗ് നടത്താൻ എയർട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കുകയായിരുന്നു.