Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികളുടെ ഡേറ്റ കച്ചവടം: സര്‍ക്കാര്‍ കോടതി കയറും, സിപിഎമ്മിന് തലവേദന

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Feb 24, 2026, 02:16 am IST
in Kerala

തിരുവനന്തപുരം: തെര. പ്രചരണത്തിനായി, സര്‍ക്കാര്‍ ജീവനക്കാരുടേതുള്‍പ്പെടെ വ്യക്തി വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു സ്വകാര്യ പിആര്‍ ടീമിനു ചോര്‍ത്തിയതില്‍ കോടികളുടെ കച്ചവടം നടക്കുമെന്ന ആശങ്ക. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ കോടതിയിലേക്ക്. ഭരണഘടന ഉറപ്പേകുന്ന സ്വകാര്യതാ ലംഘനമാണ് ഡേറ്റ ചോര്‍ത്തലെന്നുകാട്ടി സെക്രട്ടേറിയറ്റ് ക്ലെറിക്കല്‍ അസി. കെ.എം. അനില്‍കുമാറും മലപ്പുറം കെടിഎം കോളജ് അസോ. പ്രൊഫ. ഡോ. പി. റഷീദ് അഹമ്മദും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അനുവാദമില്ലാതെ വിവരം ചോര്‍ത്തിയതിന് നഷ്ടപരിഹാരവും തേടി. വിവരച്ചോര്‍ച്ചയില്‍ സ്പാര്‍ക്കും മെഡിസെപ്പുമാണ് സംശയനിഴലില്‍.

ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ ലംഘിച്ചു, ഡിജിറ്റല്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്, എന്നിവ കാണിച്ചാണ് ഹര്‍ജി. കൂടുതല്‍ പേര്‍ നഷ്ടപരിഹാരം തേടിയാല്‍ സര്‍ക്കാര്‍ കോടതിയില്‍ വിയര്‍ക്കും.

2024ല്‍ നിയമസഭയില്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം കേരളത്തില്‍ 5,45,423 സ്ഥിരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം പേരുമുണ്ട്. പിണറായി സര്‍ക്കാര്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ 4,06,178 സംരംഭങ്ങള്‍ തുടങ്ങിയതായാണ് അവകാശ വാദം. ഇതെല്ലാം ചേര്‍ത്താല്‍ 72 ലക്ഷത്തോളം പേരുടെ ഡേറ്റകള്‍ കടത്തി.

2023ലെ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമ പ്രകാരം ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്ക് പരാതി നല്‍കും. നിയമം ലംഘിച്ചതായി ബോര്‍ഡിന് ബോധ്യമായാല്‍ കനത്ത പിഴയാണ് ശിക്ഷ. ഡേറ്റ ചോര്‍ച്ച തടയുന്നതില്‍ പരാജയപ്പെട്ടതായി ബോധ്യമായാല്‍ ഉത്തരവാദികളായ കമ്പനികള്‍ക്ക് 250 കോടി വരെ പിഴ ചുമത്താം. ഇത് സ്പാര്‍ക്കിനും മെഡിസെപ്പിനും തിരിച്ചടിയായേക്കും.

ഡേറ്റ ലംഘനം നടന്നാല്‍ അത് പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയോ ബാധിക്കപ്പെട്ട വ്യക്തിയെയോ അറിയിക്കാതിരുന്നാല്‍ 200 കോടി വരെയാണ് പിഴ. നിയമത്തിലെ മറ്റു വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 50 കോടി വരെയാണ് പിഴ. വിവരങ്ങള്‍ ചോര്‍ത്തുന്നത് സൈബര്‍ കുറ്റകൃത്യമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക പോര്‍ട്ടല്‍ cybercrime.gov.in വഴി ഓണ്‍ലൈനായും നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിളിച്ചും പരാതി നല്‍കാം.

ഡിപിബിഐ ശിക്ഷ വിധിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ ടെലികോം ഡിസ്പ്യൂട്ട്‌സ് സെറ്റില്‍മെന്റ് ആന്‍ഡ് അപ്പലെറ്റ് ട്രിബ്യൂണലിന് അപ്പീല്‍ നല്‍കണം. അപ്പീല്‍ തള്ളിയാല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡ് വിധിച്ച ശിക്ഷ നിലനില്‍ക്കും. ബോര്‍ഡ് ഉത്തരവ് സിവില്‍ കോടതിയുടേതിനു തുല്യവും ലംഘിക്കുന്നത് കോടതിയലക്ഷ്യത്തിന് സമാനമായ കുറ്റവുമാണ്.

Tags: cpmKerala GovernmentData trading
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

പുറത്താക്കിയതിന് പിന്നാലെ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാര്‍ച്ചും രാഷ്‌ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.