ഹിന്ദുക്കളെയും, ഹിന്ദുവിശ്വാസങ്ങളെയും എതിർക്കുകയും , പരിഹസിക്കുകയും ചെയ്യുന്ന നടനാണ് പ്രകാശ് രാജ് . നിർബന്ധിത മതപരിവർത്തനത്തിന്റെ കഥ പറയുന്ന കേരളസ്റ്റോറി 2 വിനെതിരെയും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് പ്രകാശ് രാജിന് മറുപടിയുമായി ദ കേരള സ്റ്റോറി 2 സംവിധായകന്‍ കാമാഖ്യ നാരായണ്‍ സിങ്.
”പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇപ്പോള്‍, അദ്ദേഹവും താഴ്ന്നവനാണെന്ന് തോന്നുന്നു’. അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയില്ല. ഞാനത് ഗൗനിക്കുന്നുമില്ല. കാരണം അദ്ദേഹം കഴിക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. പക്ഷെ നമ്മുടെ പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുകയും മതംമാറ്റുകയും ചെയ്യുന്നില്ലേ? അത് ശരിയാണെങ്കില്‍ പ്രകാശ് രാജിന്റെ മനസാക്ഷിയെ ഞാന്‍ ചോദ്യം ചെയ്യുകയാണ്. അത് അംഗീകരിക്കാനാകില്ല. ഒരാളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതും മതം മാറ്റുന്നതും ഇന്ത്യന്‍ സമൂഹം അംഗീകരിക്കില്ല. അദ്ദേഹം ബൗദ്ധികമായി പാപ്പരായിരിക്കുകയാണ്” കാമാഖ്യ നാരായണ്‍ സിങ് പറഞ്ഞു.
















