മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടത്തില്‍ അട്ടിമറി ടീം സിംബാബ്‌വെയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറുമായി വെസ്റ്റിന്‍ഡീസ്. ഷിംറോണ്‍ ഹിറ്റ്മയെറും(85) റോവ്മാന്‍ പവലും(59) അര്‍ദ്ധ സെഞ്ചുറി പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ എതിരാളികള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന വിജയലക്ഷ്യം 255.
20 ഓവറില്‍ ആറ് വിക്കറ്റിന് 254 റണ്‍സെടുത്ത വിന്‍ഡീസ് പ്രകടനത്തിലേക്ക് നയിച്ച മത്സരത്തിന്റെ ടോസ് സിംബാബ്‌വെയ്‌ക്കായിരുന്നു. ഓപ്പണര്‍മാര്‍ നിറംമങ്ങിയതോടെ ക്രീസിലെത്തിയ ഹിറ്റ്മയെര്‍ മത്സരത്തെ ഏറ്റെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഷായി ഹോപ്പും(14) പുറത്തായതോടെ ക്രീസിലേക്ക് എത്തിയ റോവ്മാനെ കൂട്ടുപിടിച്ച് ഹിറ്റ്മയെര്‍ പൊരുതി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 52 പന്തില്‍ 122 റണ്‍സെടുത്തു. ഏഴ് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു ഹിറ്റ്മയെറിന്റെ പ്രകടനം. റോവ്മാന്‍ പവര്‍ നാല് വിതം സിക്‌സറും ഫോറും അടിച്ചുകൂട്ടി. അവസാന ഓവറുകളില്‍ ഷെര്‍ഫാനെ റൂതര്‍ഫോഡും(31) വെടിക്കെട്ട് പ്രകടനം കാഴ്‌ച്ചവച്ച് പുറത്താകാതെ നിന്നു.13 പന്തില്‍ റൂതര്‍ഫോര്‍ഡ് കാഴ്‌ച്ചവച്ച പ്രകടനത്തിന്റെ ബലത്തില്‍ വിന്‍ഡീസിന് 250 തികയ്‌ക്കാനായി. സിംബാബ്‌വെയ്‌ക്കായി റിച്ചാര്‍ഡ് എന്‍ഗാര്‍വയും ബ്ലെസിങ് മുസര്‍ബാനിയും രï് വീതം വിക്കറ്റുകള്‍ നേടി.
















