പാലക്കാട്: മാര്‍ച്ച് അഞ്ചിന് സിപിഎം വിമതര്‍ പാലക്കാട്ട് നടത്തുന്ന ജില്ലാതല കണ്‍വെന്‍ഷനിലേക്ക് കൂടുതല്‍ നേതാക്കളെത്തുന്നു. വടക്കഞ്ചേരി മുന്‍ ഏരിയ സെക്രട്ടറി കെ. ബാലന്‍, ഏരിയ കമ്മിറ്റി അംഗം പി. ഗംഗാധരന്‍ എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയുന്നത്. 500 ലധികം വിമതര്‍ ഇപ്പോള്‍ തന്നെ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സംഘാടകള്‍ പറയുന്നു. മുതിര്‍ന്ന സിപിഎം നേതാവ് പി.കെ. ശശിയെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാലങ്ങളായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുപോന്നവരെ തഴയുന്ന പാര്‍ട്ടി നയത്തിനെതിരെയാണ് വിമതര്‍ കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്.
















