കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലെ മുറിവ് ഭേദമാകാത്തതിനാലാണിത്.
ദീര്‍ഘകാലമായി ഡയബറ്റിക് ന്യൂറോപ്പതി ഉണ്ട് മഅ്ദനിക്ക്.ഇത് കാരണം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്‌ക്കുണ്ടായ തകരാറുകള്‍ മുറിവ് ഭേദമാകാത്തതിന് കാരണമായിട്ടുണ്ട്.
അബ്ദുള്‍ നാസര്‍ മഅ്ദനിയെ എക്കോ, ഇസിജി, എക്‌സറേ, വിവിധ രക്ത പരിശോധനകള്‍ എന്നിവയ്‌ക്ക് വിധേയമാക്കി.വിവിധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മഅ്ദനി.
















