തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ്‌റോഡ് നിര്‍മാണം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. മൂന്ന് കൊല്ലംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് 2022 ല്‍ പറഞ്ഞിരുന്നത്. സ്ഥലമുടമകളുടെ രേഖകള്‍ കൈവശപ്പെടുത്തിയ ശേഷം സര്‍ക്കാരില്‍ പണമില്ലാത്തതിനാല്‍ 2023 ല്‍ സംസ്ഥാനം പിന്മാറുകയായിരുന്നു. ഇതോടെ വസ്തു ഉടമകള്‍ ബുദ്ധിമുട്ടിലായി.
2024 ല്‍ ദേശീയപാത അതോറിറ്റിയോട് പദ്ധതി ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. സ്ഥലമേറ്റെടുപ്പിന്റെ 50 ശതമാനവും നിര്‍മാണം പൂര്‍ണമായും ഏറ്റെടുക്കാമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടും സംസ്ഥാനം തയ്യാറായില്ല. പണമില്ലെന്നാണ് അന്ന് പറഞ്ഞത്. ചര്‍ച്ച നടത്താന്‍പോലും മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷനോട് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികള്‍ വിഷയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് രാജീവ്ചന്ദ്രശേഖര്‍ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥലമുടമകള്‍ക്ക് സ്ഥലവില നല്‍കാമെന്ന് ധാരണയിലെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ കഴിവില്ലായ്‌മയാണ് ഈ പദ്ധതി ഇത്രയും വൈകാനും സ്ഥലമുടമകള്‍ നിത്യദുരിതത്തിലാകാന്‍ കാരണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കൊല്ലം ഇഎസ്‌ഐ ഹോസ്പിറ്റലിന് 600 കോടതിയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടും എസന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍പോലും ഇതുവരെ സംസ്ഥാനം തയ്യാറായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര കെടുകാര്യസ്ഥതയാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
















