Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭാരതത്തിന്റെ എഐ നയതന്ത്ര വിജയം

പി. ഷിമിത്ത് by പി. ഷിമിത്ത്
Feb 23, 2026, 11:16 am IST
in Main Article

ലോകത്തിലെ ഏറ്റവും വലിയ നിര്‍മിതബുദ്ധി(എഐ), ഉച്ചകോടിക്ക് ദല്‍ഹിയില്‍ സമാപനം കുറിച്ചപ്പോള്‍ ആഗോള സമൂഹത്തിന് മുന്നില്‍ വീണ്ടും ശിരസുയര്‍ത്തി ഭാരതം. വിശ്വഗുരുസ്ഥാനത്തേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തിലെ സുപ്രധാന ഏടായി എഐ ഉച്ചകോടി അടയാളപ്പെടുത്തപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇരുപത് രാഷ്‌ട്രത്തലവന്മാര്‍, നൂറിലധികം രാജ്യങ്ങളിലെ മന്ത്രിതല സംഘങ്ങള്‍, വന്‍കിട ടെക് കമ്പനികളുടെ സിഇഒമാര്‍, ഗവേഷകര്‍, വിദഗ്ധര്‍, സംരംഭകര്‍ തുടങ്ങിയവര്‍ എഐ മേഖലയുടെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ ഒത്തുകൂടി.

എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന സന്ദേശമുയര്‍ത്തി സമഗ്രവും വിശ്വസനീയവും വികസനോന്മുഖവുമായ എഐ എന്ന കാഴ്ചപ്പാടാണ് ഉച്ചകോടിയിലൂടെ ഭാരതം മുന്നോട്ടുവെച്ചത്. വിവിധ മേഖലകളില്‍ എഐ സൃഷ്ടിക്കുന്ന പരിവര്‍ത്തനാത്മക സ്വാധീനത്തെ അംഗീകരിക്കുന്നതിലും മുഴുവന്‍ മനുഷ്യ രാശിക്കും എഐയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദമായ ചര്‍ച്ചകള്‍ക്കും ഉച്ചകോടി വേദിയായി. എഐയുടെ ശരിയായതും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തെക്കുറിച്ച് ആഗോള നേതാക്കള്‍ക്കിടയില്‍ സമവായം സൃഷ്ടിക്കാനും ഉച്ചകോടിക്കായി.

എഐ രംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങള്‍ ഉച്ചകോടിയിലൂടെ ലോകനേതാക്കള്‍ക്ക് മുമ്പാകെ അവതരിപ്പിക്കപ്പെട്ടു. നവീന സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയ്‌ക്ക് മുഴുവന്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭാരതത്തിനുള്ള പ്രതിബദ്ധതയും ഉച്ചകോടി തെളിയിച്ചു. ദീര്‍ഘകാല അന്താരാഷ്‌ട്രപങ്കാളിത്തത്തിന് വഴിയൊരുക്കുന്നതാണ് ഉച്ചകോടി. സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി നിര്‍മിതബുദ്ധിയെ ഉച്ചകോടി മാറ്റും. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഉച്ചകോടിയിലൂടെ ഭാരതം ഉറപ്പാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ച മാനവദര്‍ശനം തന്നെയാണ് ദല്‍ഹി പ്രഖ്യാപനത്തിന്റെയും കാതല്‍. പ്രഖ്യാപനത്തില്‍ 87 രാജ്യങ്ങളും രണ്ട് അന്താരാഷ്‌ട്ര സംഘടനകളും ഒപ്പുവെച്ചതിനെ ഭാരതത്തിന്റെ എഐ നയതന്ത്രവിജയം എന്ന് വിശേഷിപ്പിക്കാം. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ആഗോള സഹകരണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ഭാരതം നയിക്കുകയും മറ്റ് രാജ്യങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി കണ്ണി ചേരുകയും ചെയ്യുന്ന കാഴ്ചയാണ് പ്രഖ്യാപനത്തില്‍ ദൃശ്യമായത്.

എഐയുടെ നേട്ടങ്ങള്‍ മുഴുവന്‍ മനുഷ്യരാശിക്കും തുല്യമായി പങ്കിടണമെന്നാണ് ദല്‍ഹി എഐ ഇംപാക്റ്റ് ഉച്ചകോടിയുടെ പ്രഖ്യാപനം. ഭാരതം മുന്നോട്ടുവയ്‌ക്കുന്ന ‘സര്‍വജന ഹിതായ, സര്‍വജന സുഖായ’ എന്ന ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രഖ്യാപനം. നിര്‍മിതബുദ്ധിയുടെ ഗുണഫലങ്ങള്‍ മാനവരാശി ഒന്നടങ്കം പങ്കിടുമ്പോള്‍ മാത്രമേ അതിന്റെ ലക്ഷ്യം പൂര്‍ണമാകൂവെന്ന് ദല്‍ഹി പ്രഖ്യാപനം പറയുന്നു. തുല്യത, പ്രാപ്യത, ആഗോള സഹകരണം എന്നിവയിലൂന്നി എല്ലാവര്‍ക്കും എഐ എന്ന ആഹ്വാനത്തിനാണ് പ്രഖ്യാപനത്തിലൂടെ ഭാരതം നേതൃത്വം നല്‍കിയത്. സാമ്പത്തിക വികസനത്തിനും സാമൂഹിക നന്മയ്‌ക്കുമായി എഐ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിശാലമായ ആഗോള സമവായത്തെ പ്രതിഫലിപ്പിക്കുന്നതാണ് പ്രഖ്യാപനം. ഭാരതം, അമേരിക്ക, ബ്രിട്ടണ്‍, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, റഷ്യ എന്നിവ ഉള്‍പ്പെടെ 86 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ ഐഎഫ്എഡി എന്നീ അന്തരാരാഷ്‌ട്ര സംഘടനകളും പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അന്താരാഷ്‌ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരത്തെ ബഹുമാനിക്കുക, സുതാര്യവും വിശ്വസനീയവുമായ ചട്ടക്കൂടുകളിലൂടെ എഐ വികസിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ പ്രഖ്യാപനം ഊന്നിപ്പറയുന്നു. മനുഷ്യവിഭവശേഷി വികസനം, സാമൂഹ്യശാക്തീകരണ പ്രാപ്യത വര്‍ധിപ്പിക്കല്‍, സുരക്ഷിതവും വിശ്വസനീയവുമായ എഐ, എഐ സംവിധാനങ്ങളുടെ ഊര്‍ജ്ജ ക്ഷമത, ശാസ്ത്രരംഗത്തെ എഐ ഉപയോഗം, എഐ വിഭവങ്ങളുടെ ജനാധിപത്യവത്കരണം, സാമ്പത്തിക വളര്‍ച്ചയ്‌ക്കും സാമൂഹ്യനന്മയ്‌ക്കുമായി എഐ ഉപയോഗം എന്നീ ഏഴ് പ്രധാന സ്തംഭങ്ങ(ചക്രങ്ങള്‍)ളെയും പ്രഖ്യാപനം കേന്ദ്രീകരിക്കുന്നുണ്ട്.

സാങ്കേതിക പരിണാമപാതയിലെ നിര്‍ണായക വഴിത്തിരിവാണ് നിര്‍മിത ബുദ്ധിയുടെ വരവിലൂടെ അടയാളപ്പെടുത്തുന്നത്. നിലവിലെ അന്താരാഷ്‌ട്ര സംരംഭങ്ങള്‍ക്കും മറ്റ് ശ്രമങ്ങള്‍ക്കും പൂരകമായി വര്‍ത്തിച്ചും ദേശീയ പരമാധികാരത്തെ ബഹുമാനിച്ചും നിര്‍മിതബുദ്ധിയെ എങ്ങനെ മാനവികസേവനത്തിന് വിനിയോഗിക്കാമെന്നത് സംബന്ധിച്ച് പങ്കിട്ട ധാരണ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുമെന്ന് ദല്‍ഹി പ്രഖ്യാപനം പറയുന്നു. ഈ തീരുമാനങ്ങളായിരിക്കും വരുംതലമുറയ്‌ക്ക് ലഭിക്കാന്‍ പോകുന്ന എഐ അധിഷ്ഠിത ലോകത്തെ രൂപപ്പെടുത്തുന്നത്. അന്താരാഷ്‌ട്ര സഹകരണവും ബഹുതല പങ്കാളിത്തവും ശക്തിപ്പെടുത്താനും മാനവികതയുടെ ഐശ്വര്യപൂര്‍ണമായ ഭാവി ഉറപ്പാക്കുന്നതിന് എഐ പ്രയോജനപ്പെടുത്താനും എഐ ഇംപാക്റ്റ് ഉച്ചകോടി സഹായകമാകും.
നിര്‍മിത ബുദ്ധിയുടെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ സ്വീകരിക്കുന്ന പങ്കാളിത്ത ലക്ഷ്യങ്ങളില്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപനം പറയുന്നു. എഐയുടെ ജനാധിപത്യപരമായ വ്യാപനത്തിന് നയരേഖ, ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് അന്താരാഷ്‌ട്ര എഐ ശൃംഖല തുടങ്ങിയ ഏഴ് ആഗോള സംരംഭങ്ങളും ഉച്ചകോടിയില്‍ പ്രഖ്യാപിക്കപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തിനു കീഴില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷണ്വിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കപ്പെട്ടത്. ഉച്ചകോടിയുടെ ഭാഗമായി നടന്ന എക്സ്പോ അഞ്ചു ലക്ഷത്തിലധികം പേരാണ് സന്ദര്‍ശിച്ചത്. ജനബാഹുല്യം കാരണം ഒരു ദിവസം കൂടി എക്സ്പോ നീട്ടുകയായിരുന്നു. ലോകത്തിലെ തന്നെ പ്രമുഖ എഐ സംരംഭകര്‍ അവരുടെ ഉല്പന്നങ്ങളും നൂതന ആശയങ്ങളും എക്സ്പോയിലൂടെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി. അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാക്സ് സിലിക്ക കൂട്ടായ്‌മയില്‍ ഭാരതം ഭാഗമായതും ഉച്ചകോടിയുടെ വേദിയില്‍ വെച്ചായിരുന്നു. ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത നിരവധി എഐ മോഡലുകളും ഉച്ചകോടിയ്‌ക്കിടെ പുറത്തിറക്കി. എഐ ഉത്തരവാദിത്ത കാമ്പയിനില്‍, 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രതിജ്ഞകള്‍ നടത്തിയതിന് ഗിന്നസ് ലോക റെക്കോര്‍ഡും ഭാരതം സ്വന്തമാക്കി.

എല്ലാവര്‍ക്കും എഐ എന്ന പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കുമ്പോള്‍ ഭാരതത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. വരുംനാളുകളില്‍ എഐ രംഗത്തെ മുന്നേറ്റത്തിന് ലോകം സാക്ഷിയാകുമ്പോള്‍ അതിന് അടിത്തറയാവുന്നത് ഭാരതം എഐ ഇംപാക്റ്റ് ഉച്ചകോടിയാണ്.

Tags: Narendra ModiIndia AI Impact Summit 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.