കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ സീസണ്‍ 2025-26ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് വീണ്ടും തോല്‍വി. മുംബൈ സിറ്റിക്കെതിരെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്.
മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്‌ച്ചവയ്‌ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. ആദ്യ പകുതി ഗോള്‍ രഹിതമായ ിപിരിഞ്ഞു. രണ്ടാാം പകുതി മത്സരം തുടങ്ങിയപ്പോള്‍ തന്നെ മുംബൈ ഗോള്‍ നേടി. ഭാരത ഫുട്‌ബോളിലെ സൂപ്പര്‍ താരം ലല്ലിയന്‍സുവാല ഛഗ്‌തെ ആണ് ഗോള്‍ നേടിയത്.
സീസണില്‍ മത്സരിച്ച രണ്ട് കളികളും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരിക്കുകയാണ്. രണ്ടാം ജയം സ്വന്തമാക്കി മുംബൈ പട്ടികയില്‍ ഈസ്റ്റ് ബംഗാളിന് തൊട്ടുതാഴെ രണ്ടാം സ്ഥാനക്കാരായി.
















