മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. നിക്കോ ഓ റെയില്ലി നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് സിറ്റി നിര്‍ണായക വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ മുഴുവന്‍ ഗോളുകളും ആദ്യ പകുതിയില്‍ തന്നെ നേടി.
മത്സരത്തിന്റെ 14,-ാം മിനിറ്റില്‍ നിക്കോ ആദ്യ ഗോള്‍ നേടി. 27-ാം മിനിറ്റില്‍ റെയില്ലി വീണ്ടും ഗോള്‍ നേടി. 22-ാം മിനിറ്റിലാണ് ന്യൂകാസില്‍ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 22-ാം മിനിറ്റില്‍ ന്യൂകാസിലിനായി ലെവിസ് ഹാള്‍ ഗോള്‍ നേടി.
ജയത്തോടെ 27 വീതം പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പിരിയുമ്പോള്‍ പട്ടികയില്‍ രണ്ടാമതുള്ള സിറ്റിക്ക് 56 പോയിന്റ് ആണ്. മുന്നില്‍ തുടരുന്ന ആഴ്‌സണലിന് 58 പോയിന്റുണ്ട്.
















