തിരുവനന്തപുരന: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ 4 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംസിഎച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം നിയോനെറ്റോളജിയിലും 2 സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭ്യമായത്.
ഉദര സംബന്ധമായ രോഗങ്ങള്‍ക്ക് ശസ്ത്രക്രിയാ ചികിത്സ നല്‍കുന്നതിനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്സാണ് എംസിഎച്ച് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി. കാന്‍സര്‍, കരള്‍ രോഗങ്ങള്‍, പാന്‍ക്രിയാറ്റിക് പ്രശ്‌നങ്ങള്‍, ലാപറോസ്‌കോപിക്/അഡ്വാന്‍സ്ഡ് ശസ്ത്രക്രിയകള്‍ എന്നിവയില്‍ കൂടുതല്‍ വിദഗ്ധരെ സജ്ജമാക്കുന്നതിന് സഹായിക്കും.
നവജാത ശിശുക്കളുടെ ഗുരുതര രോഗങ്ങള്‍ക്കും പ്രത്യേക പരിചരണത്തിനുമായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോഴ്‌സാണ് ഡിഎം നിയോനറ്റോളജി.
















